സിദ്ധിഖ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ആരെ... ആക്രമിക്കപ്പെട്ട നടിയേയും ഡബ്ല്യുസിസി അംഗങ്ങളേയും താറടിച്ചുകാണിച്ചത് എന്തിന്? സിദ്ധിഖ് കെപിഎസി ലളിതയ്‌ക്കൊപ്പം പത്രസമ്മേളനം വിളിച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം

താരസംഘടനയായ എഎംഎംഎയുടെ സെക്രട്ടറിയായ സിദ്ധിഖ് കെപിഎസി ലളിതയ്‌ക്കൊപ്പം പത്രസമ്മേളനം നടത്തിയത് സംഘടയില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴി തെളിച്ചത്. പത്രസമ്മേളനത്തിലുടനീളം ദിലീപിനെ സംരക്ഷിക്കുകയും ഒപ്പം ആക്രമിക്കപ്പെട്ട നടിയേയും ഡബ്ല്യുസിസി അംഗങ്ങളേയും താറടിച്ചുകാണിക്കുകയായുമായിരുന്നു സിദ്ധിഖ് ചെയ്തത്.
ഇതോടെ സിദ്ധിഖിന്റെ പ്രസ്താവനകള്‍ സംഘടനയ്ക്ക് വലിയ രീതിയില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് സംഘടനയിലെ പകുതി പേരുടേയും വിലയിരുത്തല്‍ ഇതോടെയാണ് സിദ്ധിഖിനെതിരെ എഎംഎംഎ നടപടിക്ക് ഒരുങ്ങുന്നതെന്നാണ് വിവരം. പത്രസമ്മേളനം താരസംഘടനയുടെ ഔദ്യോഗിക നിലപാടാണ് എന്ന രീതിയിലായിരുന്നു സിദ്ധിഖ് അവതരിപ്പിച്ചത്.
ആക്രമിക്കപ്പെട്ട നടിയേയും ഡബ്ല്യുസിസി അംഗങ്ങളായ നടിമാരേയും ആക്രമിക്കുന്ന രീതിയിലായിരുന്നു സിദ്ധിഖിന്റെ പ്രസ്തവാനകള്‍ പലതും. രാജിവെച്ച് ഒഴിഞ്ഞ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ ഉള്ളവര്‍ മാപ്പ് പറഞ്ഞാല്‍ മാത്രമേ ഇനി സംഘടനയിലേക്ക് തിരിച്ചെടുക്കൂവെന്നടക്കം സിദ്ധിഖ് പറഞ്ഞിരുന്നു.
ജനറല്‍ ബോഡി വിളിക്കില്ലെന്നും സംഘടനയില്‍ നിന്ന് പുറത്തുപോയവരെ തിരിച്ചുകൊണ്ടുവരില്ലെന്നും സിദ്ധിഖ് പറഞ്ഞു. ഇതൊന്നും പോരാതെ വെറും അംഗം മാത്രമായ കെപിഎസി ലളിതയെ വിളിച്ചുവരുത്തി അമ്മയുടെ ഔദ്യോഗിക നിലപാട് അറിയിക്കാന്‍ എത്തിയതാണെന്നും സിദ്ധിഖ് വരുത്തി തീര്‍ത്തു.
സംഘടനാ വക്താവെന്ന നിലയില്‍ ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പിനേയും സിദ്ധിഖ് തള്ളിയിരുന്നു. താന്‍ പറയുന്നത് മാത്രമാണ് സംഘടനയുടെ നിലപാട് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു സിദ്ധിഖിന്റെ ശ്രമം. എന്നാല്‍ സിദ്ധിഖിന്റെ പത്രസമ്മേളനത്തിന് പിന്നാലെ നടനെതിരെ വലിയ രീതിയില്‍ സംഘടനയിലുള്ളവര്‍ തന്നെ രംഗത്തെത്തി.
വിഷയത്തില്‍ ഇനി പരസ്യ പ്രസതാവന നടത്തേണ്ടെന്നാണ് സംഘടന അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 18 ന് വിളിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.
https://www.facebook.com/Malayalivartha