ആര്‍ത്തവമാണ് പ്രശ്‌നമെങ്കില്‍, ആര്‍ത്തവമില്ലാത്ത ഞങ്ങള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനാകുമോ?; ശബരിമല വിഷയത്തില്‍പ്രതികരണവുമായി നടി

ശബരിമല വിഷയത്തില്‍പ്രതികരണവുമായി നടി അഞ്ജലി അമീര്‍ രംഗത്ത് .ഫേസ്ബുക്കിലൂടെയാണ് അഞ്ജലി തന്റെ നിലപാട് വ്യക്തമാക്കിയത് .ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍ത്തവമാണ് പ്രശ്‌നമെങ്കില്‍ ആര്‍ത്തവമില്ലാത്ത ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനാകുമോ എന്ന് നടി അഞ്ജലി അമീര്‍ ചോദിച്ചു .
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കാണുമ്ബോള്‍ പേടിയാകുന്നു. വിശ്വാസികള്‍ പോകുന്നതിനോട് യോജിപ്പാണ്. പക്ഷേ നിരീശ്വരവാദികള്‍ എന്തിനാണ് മലയ്ക്ക് പോകാന്‍ ശ്രമിക്കുന്നതെന്ന് അഞ്ജലി ചോദിക്കുന്നു.
ശബരിമലയിലെ സംഘട്ടനങ്ങളില്‍ പോലും ഒരു ജാതീയതയാണ് കാണുന്നത്. മേല്‍ജാതിക്കാര്‍ നാമജപത്തിലേര്‍പ്പെടുമ്ബോള്‍ താഴെത്തട്ടിലുള്ളവരാണ് സംഘര്‍ഷത്തിലേര്‍പ്പെടുന്നത്.കാടിന്റെ മക്കളാണ് ആത്മഹത്യക്കൊരുങ്ങുന്നത്. അവരെ ബലിയാടാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.
വിശ്വാസികളല്ലാത്തവര്‍ എന്ത് പ്രക്ഷോഭം സൃഷ്ടിക്കാനാണ് ശബരിമലയില്‍ പോകുന്നതെന്നും അഞ്ജലി ചോദിക്കുന്നു .
https://www.facebook.com/Malayalivartha