ഒരു ദിവസം രജനീകാന്തിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ 1000 പേര്

ഹൈദരാബാദില്‍ ലിങ്കയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഒരു ദിവസം ആയിരം പേരോളമാണ് രജനീകാന്തിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ വന്നിരുന്നത്. എന്നാലും അദ്ദേഹം മുഷിഞ്ഞ് ഒന്നും പറഞ്ഞിരുന്നില്ല. എല്ലാവര്‍ക്കും ഒപ്പം നിന്ന് പടം എടുക്കുമായിരുന്നു. കൊച്ചുമകന്‍ ലിംഗയോടുള്ള സ്‌നേഹം കൊണ്ടാണ് ചിത്രത്തിന് ലിംഗ എന്ന് താരം പേരിട്ടത്. ധനുഷിനെ നായകനാക്കി ഇതേ പേരില്‍ അമീര്‍ ഒരു ചിത്രം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ രജനികാന്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അമീര്‍ പേര് മാറ്റി.
മാസ് ചിത്രമായതിനാല്‍ ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കാനുണ്ടായിരുന്നു. പലപ്പോഴും കാരവനില്‍ കയറാതെ ലുങ്കി ഉടുത്താണ് അദ്ദേഹം കോസ്റ്റിയൂം മാറിയിരുന്നത്. സംവിധായകനും മറ്റും ഇത് എതിര്‍ത്തപ്പോള്‍, കാരവനില്‍ കയറി സമയം കളഞ്ഞാല്‍ ശരിയാവില്ല, എന്നെ കാത്ത് ധാരാളം പേര്‍ സെറ്റില്‍ നില്‍പ്പല്ലേ എന്നാണ് രജനി തിരികെ ചോദിച്ചത്. കൊച്ചടിയാന്‍ ഇറങ്ങിയപ്പോള്‍ പലരും ചോദിച്ചു ഒരു സീനിലെങ്കിലും ആനിമേഷന്‍ ഇല്ലാതെ പ്രത്യക്ഷപെടാമായിരുന്നില്ലേ എന്ന്. അതുകൊണ്ടാണ് ആരാധകര്‍ക്ക് വേണ്ടി പെട്ടെന്നൊരു ചിത്രം ചെയ്തതെന്നും രജനി പറഞ്ഞു.
2011ല്‍ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് കൊച്ചടിയാന്‍ ആനിമേഷനാക്കി ചിത്രീകരിച്ചതെന്ന് രജനീകാന്ത് പറഞ്ഞു. ലിംഗയുടെ ഓഡിയോ സി.ഡി പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ഷന്‍, ഡാന്‍സ് രംഗങ്ങളില്‍ ഇനി അഭിനയിക്കാന്‍ പറ്റുമോ എന്ന് സംശയിച്ചിരുന്നു. ആരോഗ്യം പൂര്‍ണമായും ഭേദപ്പെട്ട ശേഷമാണ് കൊച്ചടിയാനില്‍ അഭിനയിച്ചത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha