തൃഷയും റായി ലക്ഷ്മിയും കൊമ്പ് കോര്‍ക്കുന്നു

തൃഷയുടെ വിവാഹനിശ്ചയത്തെ ചൊല്ലി റായിലക്ഷ്മിയും തൃഷയും കൊമ്പ് കോര്‍ക്കുന്നു. തന്റെ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും ആരൊക്കെയോ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും തൃഷ ട്വീറ്റ് ചെയ്തു. എന്നാല്‍ തൃഷയുടെ മോതിരം മാറല്‍ നടന്നെന്നും സത്യം എന്തിനാണ് മറച്ചുവെയ്ക്കുന്നതെന്നും റായി ലക്ഷ്മി ട്വീറ്റ് ചെയ്തു. ഇതോടെ സൗത്തിന്ത്യയില്‍ വലിയൊരു താരപ്പോര് തുടങ്ങിയിരിക്കുകയാണ്. തൃഷ വജ്രമോതിരം ഇട്ട ഫോട്ടോ ഒരു സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ എന്റെ ഒരു സുഹൃത്ത് ഉടന്‍ വിവാഹിതയാകുമെന്ന് കമന്റിട്ടു. അതോടെയാണ് വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതെന്ന് തൃഷ പറയുന്നു.
അതേസമയം നിര്‍മാതാവായ വരുണ്‍ മണിയനുമായി നിശ്ചയം കഴിഞ്ഞെന്നും ഇരുവരും തമ്മിലുള്ള ചിത്രങ്ങളും റായി ലക്ഷ്മി പുറത്ത് വിട്ടു. എന്നാല്‍ വിവാഹം എല്ലാവരെയും അറിയിക്കുമെന്നും ഇതുവരെ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും തൃഷ പറഞ്ഞു. റേഡിയോ റിയാലിറ്റി ഡെവലപ്പേര്‍സിന്റെ വൈസ് ചെയര്‍മാനാണ് വരുണ്‍. അടുത്തിടെയാണ് വരുണ്‍ സിനിമാ നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ബാലാജി മോഹന്റെ \'വായി മൂടി പേസുവോം\' എന്ന ചിത്രത്തിന് ശേഷം \'കാവ്യ തലൈവ\'യും നിര്‍മിക്കുന്നത് വരുണാണ്. തൃഷ ഇപ്പോള്‍ അജിത്ത് നായകനാകുന്ന \'എന്നൈ അറിന്താല്‍\' എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്.
തൃഷയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ റായി ലക്ഷ്മിയുടെ ട്വീറ്റ് ആര്‍ക്കും വിശ്വസിക്കാതിരിക്കാനാകുന്നില്ല. എന്തിനാണ് തൃഷ ഇക്കാര്യം മറച്ച് വെക്കുന്നെന്നാണ് കോടമ്പാക്കം സിനിക്കാര്‍ അന്വേഷിക്കുന്നത്. സ്വകാര്യ ജീവിതത്തിലെ സത്യ സന്ധമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ തൃഷ ധൈര്യം കാട്ടണമെന്ന് റായി ലക്ഷ്മി ട്വീറ്റ് ചെയ്തു. മറ്റുള്ളവരുടെ സ്വകാര്യതയെ കുറിച്ച് എന്തിന് ഇല്ലാക്കഥ ഉണ്ടാക്കണം. സത്യസന്ധമായ കാര്യങ്ങളെ കുറിച്ച് എന്തിനാണ് നുണ പറയുന്നത് എന്നൊക്കെയാണ് റായിയുടെ ചോദ്യങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha