ജയന്‍ എന്റെ ഭര്‍ത്താവ്; എന്റെ രണ്ട് കുട്ടികളുടെ അച്ഛന്‍; ഇപ്പോള്‍ ഞങ്ങള്‍ ദുരിതത്തിലാ...

ജയന് മരിച്ചിട്ട് 34 വര്‍ഷമായെങ്കിലും മലയാളികളുടെ മനസില്‍ ജയന്‍ ഇപ്പോഴും മരിച്ചിട്ടില്ല. ജയന്റെ ഓര്‍മ്മ പുതുക്കലിനിടയിന്‍ ജയന്റെ ഭാര്യയെന്ന് അവകാശവാദവുമായി ഒരു സ്ത്രീ കടന്നു വരികയാണ്. ജയാ മാത്യു. ജയന്റെ രണ്ട് മക്കളെ പ്രസവിച്ചയാളുമാണ് താനെന്നാണ് ജയാ മാത്യു ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയത്.
ജയാമാത്യു ഹരിജന്‍ സമുദായക്കാരിയായിട്ടാണ് വളര്‍ന്നത്. തിരുവല്ലയില്‍ കടമാംകുളത്ത് താമസിക്കുന്നു. 14മത്തെ വയസിലാണ് ജയനുമായി പരിചയപ്പെട്ടതും ബന്ധപ്പെട്ടതും. ജയയുടെ വളര്‍ത്തച്ഛന്‍ മൈലന്‍ തിരുവല്ലയിലെ അറിയപ്പെടുന്ന വെറ്റില ജ്യോത്സ്യനായിരുന്നു. കൃഷ്ണന്‍നായര്‍ എന്ന ജയന്‍ ഔദ്യോഗിക ജീവിതത്തിലെ ഒരു കേസിന്റെ കാര്യമറിയാനാണ് മൈലനെ സമീപിച്ചത്. കവടി നിരത്തി, വെറ്റില മഞ്ഞളില്‍ മുക്കി കാര്യങ്ങള്‍ പറയാന്‍ സഹായിച്ചിരുന്ന, പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടായിരുന്ന ജയയെ ജയന് ഇഷ്ടമായി.
അവര്‍ നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചു. അതില്‍ രണ്ടു മക്കള്‍ ജനിച്ചു. മകളും മകനും. മകള്‍ വിവാഹിതയായി രണ്ടു മക്കളുടെ അമ്മയായി തിരുവല്ലയ്ക്കടുത്ത് താമസിക്കുന്നു. വിവാഹപ്രായം കഴിഞ്ഞിട്ടും മകന്‍ വിജയകൃഷ്ണ അവിവാഹിതനായി അമ്മയോടൊപ്പമാണ് താമസിക്കുന്നത്.
രണ്ടു സിനിമകള്‍ ഒഴികെ, മറ്റെല്ലാ സിനിമകളുടെ ലൊക്കേഷനുകളിലും ജയനോടൊപ്പം ജയ പോകാറുണ്ടായിരുന്നു എന്നാണ് അവകാശപ്പെട്ടത്. അവസാനമായി അവര്‍ തമ്മില്‍ കണ്ടതും ഒരുമിച്ച് ജീവിച്ചതും പീരുമേട്ടില്‍ അറിയപ്പെടാത്ത രഹസ്യം എന്ന ചിത്രത്തിലാണ്. അവിടെനിന്നാണ് കോളിളക്കത്തില്‍ അഭിനയിക്കാന്‍ പോയതും ദാരുണമായ അന്ത്യമുണ്ടായതും.
ഓടയില്‍നിന്ന് എന്ന ചിത്രത്തിലാണ് ജയ ആദ്യമായി അഭിനയിച്ചത്. തമിഴ്, മലയാളം സിനിമകളിലായി 210 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചെറിയ ചെറിയ റോളുകളായിരുന്നു.
ജയന്‍ മരിക്കുമ്പോള്‍ രണ്ടാമത്തെ കുട്ടിയെ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു ജയ. ജയന്റെ അമ്മ ജയയെ അംഗീകരിച്ചിരുന്നു. ഒരുലക്ഷം രൂപയും അവര്‍ ജയയ്ക്കു കൊടുക്കുകയുണ്ടായി.
തനിക്ക് ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് ജയ പറയുന്നു. അതുകൊണ്ട് സിനിമയില്‍ അഭിനയിക്കുന്നതിനോടൊപ്പം ജയന്റെ സ്മരണ നിലനിര്‍ത്താനും ജീവിക്കാനുമായി ജയന്‍ ടെയ്‌ലറിംഗ് സ്‌കൂള്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കുറെപ്പേരെ പഠിപ്പിക്കാനും ജീവിക്കാനും അതുകൊണ്ട് കഴിയും എന്നവര്‍ വിശ്വസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























