ഞാന്‍ മരിച്ചാല്‍ ആരെങ്കിലും കരയുമോ?

വളരെ മിടുക്കിയായിരുന്നു അവള്‍, എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍. നല്ല വിദ്യാര്‍ഥിനി, ടെന്നീസ് കളിക്കാരി, നര്‍ത്തകി, ഗായിക എന്നീ നിലകളിലും സജീവമായിരുന്നു ഈ പെണ്‍കുട്ടി. പിന്നെ എന്തിന് അവള്‍ ആത്മഹത്യ ചെയ്തു. ഇതുവരെ വ്യക്തമായ ഉത്തരം ആര്‍ക്കും കണ്ടെത്താനായിട്ടില്ല.
ഞാന്‍ മരിച്ചാല്‍ ആരെങ്കിലും കരയുമോ? ഫേസ്ബുക്കില്‍ ഇങ്ങിനെയൊരു പോസ്റ്റ് ചെയ്ത ശേഷമാണ് അവള്‍ ആത്മഹത്യ ചെയ്തത്. നോര്‍ത്ത് കരോലിനയിലെ ഹെന്‍ഡേഴ്‌സണ്‍ കൌണ്ടിയിലെ 16കാരിയായ ആംബര്‍ കോണ്‍വെല്ലാണ് ക്രിസ്മസിന് തലേന്ന് ഫേസ്ബുക്കില്‍ വേദനാജനകമായ പോസ്റ്റ് എഴുതിയ ശേഷം ക്രിസ്മസ് ദിനത്തിലാണ് അവള്‍ യാത്രയായത്.
ആരെങ്കിലും കരയുമോ എന്നൊന്നും അറിയാത്ത ലോകത്തേക്കുള്ള ആ യാത്ര അവളുടെ കുടുംബത്തില്‍ സൃഷ്ടിച്ചത് മരണത്തേക്കാള്‍ ക്രൂരമായ നിശ്ശബ്ദതയാണ്. ടോയിലറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു ആ പെണ്‍കുട്ടിയെ. ഓണ്‍ലൈനില്‍ ചിലര്‍ നടത്തിയ മാനസിക പീഡനങ്ങളുടെ ഇരയായിരുന്നു അവള്‍ എന്നാണ് വീട്ടുകാരും സുഹൃത്തുക്കളും കരുതുന്നു. അവള്‍ അക്കാര്യത്തില്‍ അസ്വസ്ഥയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha