സല്‍മാന്‍ ഹോട്ടെസ്‌റ്റെന്ന് സൊനാക്ഷി

സല്‍മാന്‍ഖാന്‍ ഹോട്ടെസ്റ്റ് ഹീറോയാണെന്ന് സൊനാക്ഷി സിന്‍ഹ. ദബാംഗില്‍ അഭിനയിച്ചപ്പോഴേ അത് ശ്രദ്ധിച്ചിരുന്നു. 17 വയസ് മുതല്‍ സല്‍മാനെ അറിയാം. നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം. സെറ്റില്‍ സല്‍മാന്‍ എപ്പോഴും കാരവനിന് പുറത്തായിരിക്കും വസ്ത്രം മാറാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ആയിരിക്കും കാരവനില്‍ കയറുക. ബാക്കി സമയമെല്ലാം സെറ്റിലുള്ളവരുമായി സംസാരിച്ചിരിക്കും. വളരെ സത്യസന്ധനായ മനുഷ്യനാണ് സല്‍മാന്‍. സ്റ്റാര്‍ഡം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ബാധിച്ചിട്ടില്ല.
ദബാംഗ് ഹിറ്റായതോടെയാണ് സൗത്ത് ഇന്ത്യയില്‍ നിന്ന് ഓഫര്‍ ലഭിച്ചത്. രജനി സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതും ഭാഗ്യമാണ്. അദ്ദേഹവും കാരവനില്‍ ചെലവഴിക്കില്ല. സെറ്റില്‍ ആദ്യം വരുന്നത് രജനി സാറാണ്. സെറ്റിലുള്ള ഓരോരുത്തരെയും അദ്ദേഹം ശ്രദ്ധിക്കും. എല്ലാവരുടെയും കൂടെ ഒരുമിച്ചിരുന്നാണ് ആഹാരം കഴിക്കുന്നത്. എത്ര തിരക്കിനിടയിലും ആരാധകര്‍ ഫോട്ടോ എടുക്കാനോ, ഓട്ടോ ഗ്രാഫിനോ വന്നാലും യാതൊരു മടിയും കാട്ടില്ല. അഭിനയിക്കുമ്പോഴും അല്ലാത്തപ്പോഴും വളരെ കംഫര്‍ട്ടബിളാണ് രജനി സാര്‍.
അക്ഷയ്കുമാര്‍ വളരെ ശാന്തനാണ്. മറ്റുള്ളവരുടെ കാര്യങ്ങളിലൊന്നും ഇടപെടില്ല. എല്ലാ കാര്യങ്ങളും പോസിറ്റീവോടെയാണ് കാണുന്നത്. നല്ല പോലെ തമാശ പറയും. രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. യുവനടന്‍ അര്‍ജുന്‍ കപൂര്‍ വളരെ ഇന്റലിജെന്റാണ്. ഭാവിയില്‍ നല്ല നടനാകാന്‍ അര്‍ജുന് കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha