കോടികളുടെ ആ ആഡംബര വാഹനം ആദ്യമായി നേടിയ ഇന്ത്യക്കാരനായി ഗോപി സുന്ദര്‍:- കുടുംബത്തിലെ പുതിയ കുഞ്ഞിനെ സ്വന്തമാക്കാനെത്തിയത് ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിക്കൊപ്പം

ഇന്‍സ്റ്റഗ്രാമിലൂടെ പുത്തന്‍ ബി എം ഡബ്ല്യൂ വാങ്ങിയ സന്തോഷം പങ്കുവച്ച് മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകന്‍ ഗോപി സുന്ദർ. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ കാർ മോഡലായ എക്സ് 7 സീരീസ് സ്പോർട്സ് ആക്റ്റിവിറ്റി വെഹിക്കിളും (എസ്എവി), 7 സീരീസിന്റെ പരിഷ്ക്കരിച്ച പതിപ്പും കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ഏകദേശം 98.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള മോഡല്‍ ഇന്ത്യയിലാദ്യം സ്വന്തമാക്കുന്നതും ഗോപി സുന്ദറാണ്.
കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർഷിപ്പിൽ നിന്നാണ് ഗോപി സുന്ദര്‍ പുതിയ എക്സ് 7 സ്വന്തമാക്കിയത്. 'ഞങ്ങളുടെ കുടുംബത്തിലെ എന്റെ പുതിയ കുഞ്ഞ്' എന്ന തലക്കെട്ടോടെ വാഹനത്തിന് സമീപം നില്‍ക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സ്പോർട്സ് ആക്ടിവിറ്റി വെഹിക്കിൾ എന്ന പേരിൽ പുറത്തിറക്കുന്ന എക്സ് 7ന് എക്സ് ഡ്രൈവ് 30ഡി, എക്സ് ഡ്രൈവ് 40ഐ എന്നീ രണ്ടു വകഭേദങ്ങളാണുള്ളത്. ഇതിൽ ഏതു മോഡലാണ് ഗോപി സുന്ദർ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. ഇരു മോഡലുകള്‍ക്കും ഏകദേശം 98.90 ലക്ഷം രൂപയാണ് എക്സ് ഷോറും വില.
ബി.എം.ഡബ്ല്യു.വിന്റെ ഏറ്റവും വലിയ എസ്.യു.വി.യാണ് എക്‌സ് 7 വേരിയന്റുകള്‍. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകി പുറത്തിറക്കിയ വാഹനമാണ് എക്സ് 7 എന്നാണ് ബിഎംഡബ്ല്യുവിന്റെ അവകാശവാദം. എക്സ്ഡ്രൈവ് 40ഐയിൽ 340 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമുള്ള മൂന്നു ലിറ്റർ ടർബോ പെട്രോൾ എൻജിനും ഡീസൽ പതിപ്പിൽ 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുള്ള 3 ലീറ്റർ ഡീസൽ എൻജിനുമാണ് ഹൃദയങ്ങള്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലും ട്രാന്‍സ്‍മിഷന്‍.
വലിയ കിഡ്നി ഗ്രില്ലുകളും ചെറിയ എല്‍.ഇ.ഡി. ഹെഡ്ലാമ്പും നല്‍കിയിരിക്കുന്നു. ആറ്, ഏഴു സീറ്റ് കോൺഫിഗറേഷനുകളിൽ മൂന്നു നിര സീറ്റുകളാണ് ഇന്‍റീരിയര്‍. 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഞ്ച് സോണ്‍ ക്ലൈമെറ്റ് കണ്‍ട്രോള്‍, ത്രീപീസ് ഗ്ലാസ് സണ്‍റൂഫ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും വാഹനത്തിലുണ്ട്.
തിരക്കേറിയ സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. മലയാളത്തിനു പുറമെ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഏറെ ശ്രദ്ധ നേടിയ സംഗീതസംവിധായകന്‍ കൂടിയാണ് അദ്ദേഹം. 1983 എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് ഗോപി സുന്ദറിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. എന്‍സമ്ബിള്‍ എന്നൊരു ബാന്‍ഡിന് അടുത്തിടെ തുടക്കം കുറിച്ചിരുന്നു. സംഗീതലോകത്ത് അവസരം കാത്തിരിക്കുന്ന ഒരുപാട് യുവഗായകര്‍ക്ക് വളര്‍ന്നുവരാനുള്ള ഒരു പ്ലാറ്റ് ഫോം കൂടിയായി ബാന്‍ഡിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഈ ബാന്‍ഡ് ആരംഭിക്കുന്നതെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























