Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ചമ്പക്കരയിലെയും കുമ്പളങ്ങിയിലെയും മത്സ്യത്തൊഴിലാളി ജീവിതങ്ങള്‍: ചണനൂലില്‍ കോര്‍ത്ത് ബേബല്‍ ഓഫ് ദി മ്യൂട്ടഡ് സ്റ്റുഡന്റ്സ് ബിനാലെയില്‍

13 FEBRUARY 2026 05:52 PM IST
മലയാളി വാര്‍ത്ത

ചമ്പക്കര, കുമ്പളങ്ങി തുടങ്ങിയ മത്സ്യത്തൊഴിലാളി മേഖലകളിലെ അനുഭവങ്ങളിൽ നിന്നാണ് അനഘ എ എം എന്ന വിദ്യാര്‍ഥി ചണനൂലില്‍ കോര്‍ത്തിണക്കിയ തന്റെ കലാസൃഷ്ടി കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായ സ്റ്റുഡന്റ്സ് ബിനാലെയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റുഡന്റ്സ് ബിനാലെ വേദിയായ ബി.എം.എസ് വെയർഹൗസിൽ ഒരുക്കിയിരിക്കുന്ന 'ബേബൽ ഓഫ് ദ മ്യൂട്ടഡ്' (Babel of the Muted) എന്ന കലാപ്രതിഷ്ഠ, പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും അനുവവങ്ങളുടെ തീക്ഷ്ണത കൊണ്ടും സന്ദർശകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്.

അനഘ എം.എം, ജിജോ വർഗീസ്, അഭിനന്ദ് എം എന്നീ മൂന്ന് യുവ കലാകാരന്മാരുടെ സംയുക്ത പരിശ്രമത്തിലാണ് ഈ കലാപ്രതിഷ്ഠ പിറന്നത്. വൈവിധ്യമാർന്ന സാംസ്കാരിക വിവരണങ്ങളെയും നാട്ടുകഥകളെയും ഒരൊറ്റ വേദിയിൽ സംയോജിപ്പിക്കുന്നു. മാനുഷിക അനുഭവങ്ങളുടെ സങ്കീർണ്ണതകളിലൂടെ കടന്നു പോകുന്ന കലാപ്രതിഷ്ഠ സർഗ്ഗാത്മകതയുടെ കരുത്താണ് വിളിച്ചോതുന്നത്.

ചമ്പക്കര, കുമ്പളങ്ങി തുടങ്ങിയ മത്സ്യത്തൊഴിലാളി മേഖലകളിലെ തന്റെ അനുഭവങ്ങളിൽ നിന്നാണ് ഈ കലാസൃഷ്ടിയുടെ ആശയങ്ങൾ രൂപപ്പെട്ടതെന്ന് അനഘ പറയുന്നു. അധ്വാനത്തിന്റെയും അതിജീവനത്തിന്റെയും ഓര്‍മ്മകള്‍ പേറുന്ന വസ്തുക്കളെയും കഥകളെയും ആസ്പദമാക്കി സംസ്കാരം, ഓർമ്മ, സാമൂഹിക ബന്ധങ്ങൾ എന്നിവയെ മുൻനിർത്തിയാണ് ഇതൊരുക്കിയിരിക്കുന്നത്. ഏകദേശം 35 കിലോ ചണനൂൽ ഉപയോഗിച്ചാണ് ഈ ബൃഹത്തായ സൃഷ്ടിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ മൂന്ന് ആഴ്ചയോളം നീണ്ടുനിന്ന കഠിനമായ അധ്വാനത്തിലൂടെ നൂലുകൾ കോർത്തും നെയ്തുമാണ് രൂപം തയ്യാറാക്കിയത്. സന്ദർശകരിൽ നിന്ന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് സൃഷ്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സമൂഹത്തിൽ പലപ്പോഴും നിശബ്ദമാക്കപ്പെട്ട ശബ്ദങ്ങളെയും പരമ്പരാഗതമായ അറിവുകളെയും വേരുകളെയും കുറിച്ചുള്ള അന്വേഷണമാണിതെന്ന് ക്യൂറേറ്റർമാരായ സി പി ശീതളും സുധീഷ് കൊട്ടേമ്പ്രവും നിരീക്ഷിക്കുന്നു. സാമൂഹിക ഘടനകളെയും മനുഷ്യന്റെ പെരുമാറ്റരീതികളെയും കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളാണ് സൃഷ്ടിയിലേക്ക് താൻ നൽകിയ സംഭാവനയെന്ന് ജിജോ വർഗീസ് വിശദീകരിച്ചു. നിർമ്മിതികളുടെ വലിപ്പവും പഴക്കവും പ്രേക്ഷകർക്ക് നേരിട്ട് അനുഭവിക്കാനും അതിന്റെ ഭാഗമാകാനും കലാപ്രതിഷ്ഠ അവസരമൊരുക്കുന്നു.

സ്റ്റുഡന്റ്സ് ബിനാലെയിൽ ആദ്യമായി പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് അഭിനന്ദ്. സഹകലാകാരന്മാരുമായി ഇടപഴകാനും പുതിയ കാഴ്ചപ്പാടുകൾ നേടാനും കഴിഞ്ഞത് കലാജീവിതത്തിൽ വലിയൊരു അനുഭവമാണെന്നും വരുംകാലത്തെ തന്റെ കലാപ്രവർത്തനങ്ങളിൽ ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അഭിനന്ദ് പറഞ്ഞു. കലയും സാമൂഹിക ജീവിതവും എങ്ങനെ പരസ്പരം ലയിച്ചുചേരുന്നു എന്നതിന്റെ മികച്ച ഉദാഹരണമായി കലാപ്രതിഷ്ഠ മാറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (11 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (11 hours ago)

Malayali Vartha Recommends