Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം

12 FEBRUARY 2026 11:54 PM IST
മലയാളി വാര്‍ത്ത

'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിലെ അമ്മമകന്‍ കോംബോ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ അമ്മയായി കുടശ്ശനാട് കനകവും മകനായി ബേസിലുമായിരുന്നു വേഷമിട്ടത്. തുടര്‍ന്ന് 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന ചിത്രത്തിലും കനകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മകന്‍ മരിച്ച് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ നിമിഷം താങ്ങായി നിന്നത് ബേസിലാണെന്നു പറയുകയാണ് നടി. ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് കുടശ്ശനാട് കനകം മനസുതുറന്നത്.

'എന്റെ മകന്‍ മരിച്ചപ്പോള്‍ ബേസില്‍ എനിക്ക് പണം തന്നു സഹായിച്ചിരുന്നു. ബേസില്‍ ജോസഫ് എനിക്ക് മകനെപ്പോലെയാണ്. ഞാന്‍ തനിച്ചാണ് ജീവിക്കുന്നത്. നാടകത്തില്‍ വര്‍ക്ക് ചെയ്തതിന്റെ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കയ്യില്‍ ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ആണ് മകന്‍ മരിച്ചപ്പോള്‍ ഉള്ള കാര്യങ്ങള്‍ എല്ലാം നടത്തിയത്. കയ്യില്‍ ഉള്ളതെല്ലാം തീര്‍ന്നപ്പോള്‍ ഇനി ഞാന്‍ എങ്ങനെ മുന്നോട്ട് പോകും എന്ന് അന്തം വിട്ടു നിന്നു. ഉടനെ ഞാന്‍ ബേസിലിനെ വിളിച്ചു.ഗ ഒറ്റ വിളിക്ക് എടുത്തു. 'മോനേ എനിക്ക് ഫെബ്രുവരിയില്‍ ഒരു നാലഞ്ച് ദിവസത്തെ വര്‍ക്ക് തരണം. മോന്റെ സിനിമയില്‍ ഇല്ലെങ്കില്‍ പരിചയമുള്ള സംവിധായകരോട് പറഞ്ഞ് എനിക്ക് വര്‍ക്ക് വാങ്ങി തരണം' എന്ന് പറഞ്ഞു. 'അതിനെന്താ അമ്മേ… നമുക്ക് ചെയ്യാമല്ലോ. ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം' എന്ന് പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ ബേസിലിന്റെ മാനേജര്‍ വിളിച്ചിട്ട് പറഞ്ഞു, അമ്മയെ ബേസിലിനു ഒരുപാട് ഇഷ്ടമാണ്, അമ്മയുടെ ഗൂഗിള്‍ പേ നമ്പര്‍ ഇതാണോ' എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, 'അയ്യോ ഞാന്‍ പൈസയ്ക്ക് അല്ല വിളിച്ചത്, വര്‍ക്ക് കിട്ടാന്‍ ആണ്, എനിക്ക് പൈസ ഇട്ടു തരല്ലേ' എന്ന് പറഞ്ഞു. പക്ഷേ, അവന്‍ 30,000 രൂപ ഇട്ടു തന്നു. ഇതൊക്കെ മീഡിയയുടെ മുന്നില്‍ പറഞ്ഞാല്‍ ബേസില്‍ എന്നെ വഴക്കു പറയും. എന്റെ മകന്‍ മരിച്ചു. ഇനി എനിക്ക് ഇവരൊക്കെ തന്നെയാണ് മക്കള്‍', നടിയുടെ വാക്കുകള്‍.

മലയാള നാടകസിനിമ രംഗത്തെ കരുത്തുറ്റ ഒരു അഭിനേത്രിയാണ് കുടശ്ശനാട് കനകം. പതിറ്റാണ്ടുകളോളം പ്രഫഷണല്‍ നാടകവേദികളില്‍ സജീവമായിരുന്ന അവര്‍, നാടകത്തിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം വരെ സ്വന്തമാക്കിയിട്ടുണ്ട്. 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍', 'മരണമാസ്' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദ്രന്‍സിനെ നായകനാക്കി ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത 'ആശാന്‍' ആണ് കനകത്തിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ വയലറ്റ് എന്ന വേറിട്ട കഥാപാത്രത്തെണ് താരം അവതരിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (14 minutes ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (37 minutes ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (39 minutes ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (40 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (47 minutes ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (1 hour ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (1 hour ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (1 hour ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (1 hour ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (3 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends