Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി

14 FEBRUARY 2026 12:49 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു വീണ്ടും ബിഷ്‌ണോയി സംഘത്തിന്റെ വധഭീഷണി. കുപ്രസിദ്ധ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്!ണോയിയുടെ സംഘത്തില്‍ നിന്നാണ് വധഭീഷണി സന്ദേശം വന്നത്. ശബ്ദരേഖയായി വന്ന സന്ദേശത്തില്‍ രണ്‍വീര്‍ സിങ്ങിനെക്കൂടാതെ നടന്റെ മുഴുവന്‍ ജീവനക്കാരെയും വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്.

ബിഷ്‌ണോയി സംഘത്തിലെ ഹരി ബോക്‌സര്‍ എന്ന വ്യക്തിയുടേതാണ് ഭീഷണിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സംവിധായകന്‍ രോഹിത് ഷെട്ടിക്കും സമാനവ്യക്തിയില്‍നിന്ന് വധഭീഷണിയുണ്ട്. ഇത് രണ്ടാംതവണയാണ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍നിന്ന് രണ്‍വീറിന് ഭീഷണി നേരിടുന്നത്. അടുത്തിടെ കോടികള്‍ ആവശ്യപ്പെട്ട് ബിഷ്‌ണോയി സംഘം രണ്‍വീറിന് വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നു.

ഇതേത്തുടര്‍ന്ന് രണ്‍വീറിനും ദീപിക പദുക്കോണിനും സുരക്ഷ വര്‍ധിപ്പിച്ചതിനുപിന്നാലെയാണ് പുതിയ ഭീഷണി ഉണ്ടായിരിക്കുന്നത്. തനിക്ക് നല്‍കിയ ഒരു വാഗ്ദാനത്തില്‍ നിന്ന് രണ്‍വീര്‍ സിങ് പിന്മാറിയതാണ് ഈ ഭീഷണിക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്. രണ്‍വീര്‍ സിങ്ങും രോഹിത് ഷെട്ടിയും ശരിയായ വഴിയിലേക്ക് വരണമെന്നും അല്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് ഹരി ബോക്‌സര്‍ എന്ന് പരിചയപ്പെടുത്തുന്ന വ്യക്തിയുടെ മുന്നറിയിപ്പിലുള്ളത്.

അടുത്തിടെ രോഹിത് ഷെട്ടിയുടെ വീടിന് പുറത്ത് നടന്ന വെടിവെപ്പിലും ഹരി ബോക്‌സറുടെ പേര് ഉയര്‍ന്നു വന്നിരുന്നു. രണ്‍വീറിനെയും ഷെട്ടിയെയും നേരിട്ട് ആക്രമിക്കുന്നതിന് പകരം, അവരുടെ കീഴില്‍ ജോലി ചെയ്യുന്ന മാനേജര്‍മാരെയും മറ്റ് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യം വെക്കുമെന്നാണ് ഭീഷണിയിലുള്ളത്. ജീവനക്കാരുടെ താമസസ്ഥലവും അവര്‍ എപ്പോള്‍ ഓഫീസിലേക്ക് പോകുന്നു എന്നതുള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഈ സംഘം അവകാശപ്പെടുന്നു.

 

'രണ്‍വീര്‍ സിങ്, നിങ്ങളുടെ അടുത്ത ഏഴ് തലമുറകള്‍ ഓര്‍ക്കുന്ന രീതിയില്‍ ഞങ്ങള്‍ നിങ്ങളോട് പെരുമാറും. ഉപദേശം നല്‍കാനും പോലീസില്‍ പരാതി നല്‍കാന്‍ ആളുകളോട് പറയാനും നിങ്ങള്‍ക്ക് വളരെ ഇഷ്ടമാണ്. ഒരു പ്രശ്‌നവുമില്ല. നിങ്ങളോടൊപ്പം ജോലി ചെയ്യുന്ന മാനേജര്‍മാരുള്‍പ്പെടെ എല്ലാ വ്യക്തികളുടെയും പൂര്‍ണമായ വിവരങ്ങള്‍ ഞങ്ങളുടെ കൈവശമുണ്ട്. അവര്‍ എവിടെ താമസിക്കുന്നു, ഓഫീസിലേക്ക് എപ്പോഴാണ് പോകുന്നത്, എപ്പോഴാണ് മടങ്ങിവരുന്നത്, അവരുടെ കുടുംബങ്ങള്‍ എവിടെ താമസിക്കുന്നു എന്നെല്ലാം. ഞങ്ങള്‍ നിങ്ങളോട് നേരിട്ട് ഒന്നും പറയില്ല. ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്ന ആളുകളെ ലക്ഷ്യമിട്ട് തുടങ്ങും. അത് സംഭവിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ബോധം വരും. ഞങ്ങള്‍ നിങ്ങളുടെ മുഴുവന്‍ ജീവനക്കാരെയും കൊന്നുകളയും. ' ഓഡിയോയില്‍ പറയുന്നു.

 

ബോളിവുഡിനെ മൊത്തത്തില്‍ ഭീഷണിപ്പെടുത്തുന്ന ഈ സംഘം, നടന്‍ സല്‍മാന്‍ ഖാനുമായി സഹകരിക്കുന്ന എല്ലാവരെയും ലക്ഷ്യം വെക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം കാനഡയില്‍ കൊമേഡിയന്‍ കപില്‍ ശര്‍മയുടെ കഫേയില്‍ നടന്ന വെടിവെപ്പിന് പിന്നിലും ഇതേ വ്യക്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സല്‍മാന്‍ ഖാനെ പരിപാടിയിലേക്ക് ക്ഷണിച്ചതാണ് കപില്‍ ശര്‍മയ്‌ക്കെതിരെയുള്ള പ്രകോപനത്തിന് കാരണമായി ഈ സംഘം പറഞ്ഞിരുന്നത്.

ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍ നിന്നുള്ള തുടര്‍ച്ചയായ ഭീഷണികളെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണ്. സിനിമാ മേഖലയിലെ പ്രമുഖരെ ലക്ഷ്യം വെക്കുന്ന ഈ സംഘത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ പുതിയ ഭീഷണി സന്ദേശത്തോട് രണ്‍വീര്‍ സിങ്ങോ രോഹിത് ഷെട്ടിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (5 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (8 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

Malayali Vartha Recommends