വിസ്‌കി കഴിക്കാനിഷ്ടപ്പെടുന്നയാളാണ് ഞാന്‍... ഇടയ്ക്കിടയ്ക്ക് കഴിക്കാറുമുണ്ട്... വല്ലാത്തൊരവസ്ഥയിലൂടെയായിരുന്നു ആ സമയത്ത് കടന്നുപോയത്; തന്റെ മദ്യപാന ശീലം മാറ്റിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തെന്നിന്ത്യന്‍ സിനിമയിലെ താര സുന്ദരിയായ ശ്രുതി ഹാസനും ലണ്ടന്‍ സ്വദേശിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ മൈക്കിള്‍ കൊര്‍സലെയുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയും ഗോസിപ്പ് കോലങ്ങള്‍ ആഘോഷിച്ചിരുന്നു. നടന്‍ കമല്‍ഹാസന്റെ മകളും നടിയും ഗായികയുമായ ശ്രുതി മൈക്കിളുമായിഉടന്‍ വിവാഹിതയാകുമെണ്ണ്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് താരവുമായി വേര്‍പിരിഞ്ഞുവെന്ന് പറഞ്ഞ് മൈക്കിള്‍ രംഗത്ത് വന്നത്. എന്നാലിപ്പോഴിതാ തന്റെ മദ്യപാന ശീലം മാറ്റിയതിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. വിസ്‌കി കഴിക്കാനിഷ്ടപ്പെടുന്നയാളാണ് താന്‍. ഇടയ്ക്കിടയ്ക്ക് കഴിക്കാറുമുണ്ട്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഈ ശീലം നിര്‍ത്താനായി തീരുമാനിക്കുകയായിരുന്നു. അതോടെ താന്‍ മാറുകയായിരുന്നു. ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതേക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. വല്ലാത്തൊരവസ്ഥയിലൂടെയായിരുന്നു താന്‍ ആ സമയത്ത് കടന്നുപോയിരുന്നതെന്നും ശ്രുതി പറയുന്നു.
https://www.facebook.com/Malayalivartha
























