ജീവിതത്തിലും കരിയറിലും ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പഴി കേട്ടത്... എന്നിട്ടും പലരുടെയും ധാരണ മറ്റൊന്നാണ്; മനസ് തുറന്ന് സായികുമാര്‍

മലയാള സിനിമകളിൽ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലൻ കഥാപാത്രങ്ങൾക്കും സായികുമാർ ജീവൻ നൽക്കുകയായിരുന്നു. നടി ബിന്ദു പണിക്കരുമായുള്ള വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോകുകയാണ് താരം. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാധ്യമത്തിനു അഭിമുഖം നല്‍കിയിരിക്കുകയാണ് സായി കുമാര്‍. ''ജീവിതത്തിലും കരിയറിലും ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പഴി കേട്ടത്. 18 വര്‍ഷമായി മദ്യപാനം നിര്‍ത്തിയിട്ട്, വല്ലപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ബിയര്‍ കഴിക്കും, അതിനപ്പുറമില്ല. എന്നിട്ടും പലരുടെയും ധാരണ ഞാന്‍ കടുത്ത മദ്യപാനി എന്നാണ്. അഭിനയിച്ചു തുടങ്ങിയ കാലത്തും ഇങ്ങനെയായിരുന്നു. . ചിലര്‍ പരിചയഭാവത്തില്‍ വന്ന് അച്ഛനെ പറ്റി പറയും, 'കുണ്ടറയില്‍ വച്ച് ഞാനും കൊട്ടാരക്കര സാറും നന്നായി ഒന്ന് കൂടിയിട്ടുണ്ട്…' എന്നൊക്കെ. അവരൊന്നും ചിലപ്പോള്‍ അച്ഛനെ നേരിട്ടു പോലും കണ്ടിട്ടുണ്ടാകില്ല. അവര്‍ പറയുന്നയത്ര മദ്യം അച്ഛന്‍ കുടിച്ചു തീര്‍ക്കണമെങ്കില്‍ അദ്ദേഹം വല്ല അതിമാനുഷനോ മറ്റോ ആകണം. മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ കഥകള്‍ പടച്ചുവിടുന്നത് പലര്‍ക്കും രസമാണ്…''
https://www.facebook.com/Malayalivartha
























