അന്ന് സുരേഷേട്ടന്റെ കണ്ണുനിറയുന്നത് ഞാന്‍ കണ്ടു... അന്നുണ്ടായ എന്റെ കൈയിലെ മുറിവിന്റെ പാടുകള്‍ ഇന്നുമുണ്ട്... എന്റെ കൈ പിടിച്ച് സുരേഷേട്ടന്‍ പറഞ്ഞു ഇപ്പോള്‍ നിനക്ക് ഉറപ്പായോടാ ദൈവം ഉണ്ടെന്ന്, ദൈവം എന്നൊരു വ്യക്തിയുണ്ട് അതാണ് ഇപ്പോള്‍ നീ എന്റെ അടുത്തിരിക്കുന്നത്!! ആ സംഭവത്തെ കുറിച്ച് നടന്‍ അസീസ്

എന്റെ ജീവിതത്തിലെ മധുരം നിറഞ്ഞ ഒാര്‍മകളിലൊന്നാണ് ആ യാത്ര.മനസ് തുറന്ന് നടന്‍ അസീസ്. ഞാന്‍ തിരുവനന്തപുരം മണക്കാട്-പള്ളിതെരുവ് എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. അവിടെ കല്ലാട്ട്മുക്ക് എന്നൊരു സ്ഥലമുണ്ട്, കമ്മീഷണര്‍ സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. അവിടെ ഒരു ഡോക്ടറുടെ വീട്ടിലായിരുന്നു. ചിത്രചേച്ചിയുടെ വീട്ടിലേക്ക് സുരേഷ്ഗോപി എത്തുന്ന സീന്‍ ആയിരുന്നു. ഷൂട്ട് നടക്കുന്ന സമയത്ത് ഭയങ്കര ജനമായിരുന്നു. ഞാന്‍ രാവിലെ മുതല്‍ അവിടുത്തെ മതിലിന്റെ മുകളില്‍ നില്‍ക്കുകയായിരുന്നു. മതിലിന്റെ മുകളില്‍ കയറാതിരിക്കുവാനായി കമ്ബി വച്ചിട്ടുണ്ട്. ശൂലം പോലെയുള്ള കമ്ബിയായിരുന്നു. രാവിലെ മുതല്‍ ഉച്ചവരെ ഞാന്‍ കാത്തിരുന്നു. ഉച്ച ആയപ്പോള്‍ ഷൂട്ടിന്റെ ബ്രേക്ക് സമയത്ത് സുരേഷേട്ടന്‍ (സുരേഷ് ഗോപി) പുറത്തേക്കിറങ്ങി.
ഞാന്‍ ശബ്ദമുയര്‍ത്തി മിസ്റ്റര്‍ സുരേഷ്ഗോപി എന്നു നീട്ടിവിളിച്ചു. സുരേഷേട്ടന്‍ തിരിഞ്ഞു നോക്കി. അപ്പോഴേക്കും എന്റെ പുറകില്‍ നില്‍ക്കുന്നവരെല്ലാം എന്നെ മുന്നിലേക്ക് തള്ളി, തിരക്ക് കൂടി, മതിലിലെ കമ്ബിയില്‍ കൊണ്ട് എന്റെ കൈ ഒരുപാട് മുറിഞ്ഞു. അന്ന് ഞാന്‍ കുട്ടിയായിരുന്നു. ഇത്തിരി വേദനിച്ചാലും സിനിമാനടനെ കണ്ട സന്തോഷമായിരുന്നു അന്നെനിക്ക്. വര്‍ഷങ്ങള്‍ കടന്നു, സുരേഷേട്ടനും സുരാജേട്ടനും നയിക്കുന്ന അമേരിക്കന്‍ ഷോയ്ക്ക് ഞാനും പങ്കെടുക്കുന്നുണ്ടായിരുന്നു. എന്റെ ആദ്യ അമേരിക്കന്‍ ഷോ ആയിരുന്നത്. ഒരു നോക്കു കാണാന്‍ കൊതിച്ച ആളിനൊപ്പം അടുത്തിരുന്ന് യാത്ര ചെയ്യാന്‍ സാധിച്ചു. സുരേഷേട്ടനൊപ്പമായിരുന്നു എന്റെ യാത്ര. ന്യൂയോര്‍ക്കില്‍ നിന്നു ഹൂസ്റ്റണിലേക്കുള്ള യാത്രാവേളയില്‍ വിമാനത്തിലിരുന്ന് സുരേഷേട്ടനോട് ഇൗ കഥ പറഞ്ഞു. സുരേഷേട്ടനെ ആദ്യമായി കാണാനെത്തിയപ്പോഴുണ്ടായതൊക്കെയും പറഞ്ഞു.
സത്യത്തില്‍ സുരേഷേട്ടന്റെ കണ്ണുനിറയുന്നത് ഞാന്‍ കണ്ടു. അന്നുണ്ടായ എന്റെ കൈയിലെ മുറിവിന്റെ പാടുകള്‍ ഇന്നുമുണ്ട്. എന്റെ കൈ പിടിച്ച് സുരേഷേട്ടന്‍ പറഞ്ഞു ഇപ്പോള്‍ നിനക്ക് ഉറപ്പായോടാ ദൈവം ഉണ്ടെന്ന്, ദൈവം എന്നൊരു വ്യക്തിയുണ്ട് അതാണ് ഇപ്പോള്‍ നീ എന്റെ അടുത്തിരിക്കുന്നത്. അതുകൊണ്ടാണ് എന്റെ സഹപ്രവര്‍ത്തകനായി ഒരുമിച്ച് പരിപാടികളു ചെയ്യുന്നത്. സുരേഷേട്ടന്റെ ആ വാക്കുകള്‍ കേട്ട് എന്റെയും മനസ്സ് വല്ലാതെയായി, ഒരുപാട് സന്തോഷവും അതിലേറെ സ്നേഹവും തോന്നി. യാത്രാവേളയില്‍ സുരേഷേട്ടനോട് ഇക്കാര്യം പറയാന്‍ സാധിച്ച എന്റെ ആദ്യ അമേരിക്കന്‍ യാത്ര ഒരിക്കലും മറക്കാനാവില്ല. ഹാസ്യ വേഷങ്ങളിലൂടെ എന്നും ആരാധകരെ ചിരിപ്പിക്കുന്ന കലാകാരനാണ് അസീസ്. തന്റെ സിനിമാ ജീവിതത്തില്‍ യാത്രയുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മരിക്കുന്നിടം വരെ മറക്കാനാവില്ല എന്നു പറയുന്നപോലെ ഒരു സംഭവം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നു അസീസ് തുറന്നു പറയുന്നു. സുരേഷ് ഗോപിയുമായുള്ള ഓര്‍മ്മകള്‍ താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
https://www.facebook.com/Malayalivartha


























