ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ...

ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. ഇന്ന് പുലർച്ചെ 12 മണിമുതലാണ് പുതിയ നിരക്ക് ഈടാക്കി തുടങ്ങിയത്. ടിക്കറ്റ് തുക വർധിപ്പിച്ചതിലൂടെ യാത്രക്കാരിൽ നിന്ന് 600 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
215 കിലോ മീറ്ററിൽ കൂടുതലുള്ള യാത്രക്കാണ് ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുക. പാസഞ്ചർ ട്രെയിനുകളിൽ ഒരു പൈസയും മെയിൽ/എക്സ്പ്രസ് നോൺ എ.സി, എ.സി കോച്ചുകളിലെ യാത്രകൾക്ക് കിലോ മീറ്ററിന് രണ്ട് പൈസയുമാവും വർധനവുണ്ടാകുക.
നോൺ എ.സി കോച്ചിൽ 500 കിലോ മീറ്റർ യാത്ര ചെയ്യുന്നവർ 10 രൂപ അധികമായി നൽകണം. സബർബൻ, സീസൺ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല. നടത്തിപ്പ് ചെലവ് വർധിച്ചതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം.
ഈ സാമ്പത്തിക വർഷത്തിൽ, ആറു മാസത്തിനകം രണ്ടാം തവണയാണ് നിരക്ക് വർദ്ധനവുണ്ടാകുന്നത്, കഴിഞ്ഞ ജൂലൈയിൽ നിരക്ക് വർധിപ്പിച്ച റെയിൽവേ പാർലമെൻറിൻറെ ബജറ്റ് സെഷൻ തുടങ്ങും മുമ്പേയാണ് അധികബാധ്യത ചുമത്തിയത്.
https://www.facebook.com/Malayalivartha
























