ഡോളറിനെതിരെ രൂപയൂടെ മൂല്യത്തില്‍ വര്‍ധന.. ഓഹരി വിപണിയും നേട്ടത്തിൽ

രൂപയൂടെ മൂല്യത്തില്‍ വര്‍ധന. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും പണലഭ്യത ഉറപ്പാക്കാനായി റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലുകളുമാണ് രൂപയ്ക്ക് കരുത്തുപകര്‍ന്നത്.
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനായി ഏകദേശം മൂന്ന് ലക്ഷം കോടി രൂപ ഒഴുക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. അതേസമയം ഓഹരി വിപണിയും നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 150 പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 85,600ന് മുകളിലാണ് സെന്‍സെക്‌സ്.
നിഫ്റ്റി 26,200ന് മുകളിലാണ് വ്യാപാരം തുടരുന്നത്. ശ്രീറാം ഫിനാന്‍സ്, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, വൊഡഫോണ്‍ ഐഡിയ ഓഹരികളാണ് പ്രധാനമായി നേട്ടമുണ്ടാക്കുന്നത്.
"
https://www.facebook.com/Malayalivartha

























