മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം.... നാലു പേർക്ക് പരുക്ക്

മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം നടന്നത്.
ബലൂൺ വിൽപ്പനക്കാരനും ഇദ്ദേഹത്തിന്റെയടുത്ത് ബലൂൺ വാങ്ങാനെത്തിയ വ്യക്തിയുമാണ് മരിച്ചത് എന്നാണ് റിപ്പോർട്ടുകളുള്ളത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു.
സ്ഫോടനത്തിന് പിന്നാലെ പോലീസിന്റേയും ബോംബ് സ്ക്വാഡിന്റേയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha
























