റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി

ദീർഘകാലമായി റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി (53) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി.
റിയാദിൽ അൽ മുംതാസ് പ്രിന്റിങ് പ്രസ് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് നാട്ടിലേക്ക് യാത്രയായത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പാലക്കാട് ഷൊർണൂർ സ്വദേശിയായ രാജു പാപ്പുള്ളിയുടെ ഭൗതികശരീരം വരവൂർ പിലാക്കൽ ഉള്ള ഭാര്യയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ബിന്ദു, ഏക മകൻ പ്ലസ് ടു വിദ്യാർഥിയായ അർജുൻ. ഒ.ഐ.സി.സിയുടെ പ്രാരംഭകാലം മുതൽ സജീവ പ്രവർത്തകനായിരുന്നു രാജു.
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ അന്ത്യോപചാരം അർപ്പിച്ചു.
"
https://www.facebook.com/Malayalivartha

























