വിവാഹത്തിനായി തയാറെടുക്കുകയാണ്, ഉടന്‍ തന്നെ വിവാഹിതയാകും; വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരിക്കും പക്ഷെ സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയാകില്ല!! ഭാവി വരനെ കുറിച്ചുള്ള മറ്റൊരു ആഗ്രഹം എനിക്കുണ്ട്... മനസ് തുറന്ന് പ്രിയതാരം കാജല്‍ അഗര്‍വാള്‍

ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് കാജല്‍ അഗര്‍വാള്‍. ഒരു പ്രമുഖ ബിസിനസുകാരനുമായി താരം ഇപ്പോൾ ഡേറ്റിങ്ങിലാണെന്നുള്ള റിപ്പോര്‍ട്ടുകളും സിനിമാ മേഖലയില്‍ പ്രചരിക്കുന്നുണ്ട്. കമല്‍ഹാസന്‍ ചിത്രമായ ഇന്ത്യ- 2 വിന്റെ ചിത്രീകരണ തിരക്കിലാണ് കാജല്‍ ഇപ്പോള്‍. എന്നാൽ താരം ഉടന്‍ വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് കാജലിന്റെ തുറന്നു പറച്ചില്‍. റിലേഷന്‍ ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിവാഹത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്. വിവാഹത്തിനായി തയാറെടുക്കുകയാണെന്നും ഉടന്‍ തന്നെ വിവാഹിതയാകുമെന്നും പറഞ്ഞ കാജല്‍ എന്നാല്‍ ഭാവി വരനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരിക്കുമെന്നും സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയായിരിക്കില്ലെന്നും മാത്രമാണ് കാജല്‍ പറയുന്നത്. സ്നേഹവും കരുതലുമുള്ള, ഒരു നല്ല മനുഷ്യനായിരിക്കണം എന്നതു മാത്രമാണ് ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പമെന്നും താരം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























