ഇഷ്ട നായകനെ അടുത്ത് കണ്ടപ്പോള്‍ തന്റെ വികാരത്തെ അടക്കാനായില്ല... പൊട്ടിക്കരഞ്ഞു വിദ്യാര്‍ഥിനി; വണ്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സംഭവിച്ചത്...

മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന സംഭവമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഒരു കൂട്ടം കോളേജ് വിദ്യാര്‍ഥികള്‍ മമ്മൂട്ടിയെ നേരില്‍ കണ്ടു സെല്‍ഫി എടുക്കാനായി ആഗ്രഹത്തോടെ മമ്മൂട്ടിയെ കാത്തിരിക്കുകയായിരുന്നു.
മമ്മൂട്ടി സമ്മതം മൂളിയതോടെ എല്ലാവരും അടുത്തേക്ക് ഓടിക്കൂടി. എന്നാല്‍ അതില്‍ ഒരു ആരാധികയ്ക്ക് ഇഷ്ട നായകനെ അടുത്ത് കണ്ടപ്പോള്‍ തന്റെ വികാരത്തെ അടക്കാനായില്ല. വിദ്യാര്‍ഥിനി പെട്ടെന്ന് പൊട്ടിക്കരയുകയായിരുന്നു. ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ രീതിയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍സ് പേജുകളിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. മമ്മൂട്ടി അല്പം ഗൗരവമുള്ള സ്വഭാവക്കാരന്‍ ആണെന്നും ചൂടനാണെന്നും ഒക്കെയുള്ള പൊതുവേ സമൂഹത്തില്‍ ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ജനങ്ങള്‍ക്കിടയിലുള്ള മമ്മൂട്ടിയോടുള്ള തെറ്റിദ്ധാരണയ്ക്ക് വലിയ മാറ്റമാണ് വരുത്തുന്നത്. തന്റെ മുന്‍പില്‍ കരയുന്ന വിദ്യാര്‍ത്ഥിയോട് എന്തിനാണ് കരയുന്നത് എന്ന് മമ്മൂട്ടി ചോദിക്കുന്നത് വിദ്യാര്‍ഥി മറുപടി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്
."നിങ്ങളൊക്കെ എന്തു പഠിക്കുന്നു ? എല്ലാവരും നല്ലവണ്ണം പഠിക്കണം കേട്ടോ"എന്ന് മമ്മൂട്ടി തന്റെ കുട്ടി ആരാധികമാരോട് പറയുന്നത് വളരെ ശ്രദ്ധേയമായി. വീഡിയോ കണ്ടാ എല്ലാവരും ആ ആരാധിക ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണിപ്പോള്‍.
https://www.facebook.com/Malayalivartha


























