വിമാനത്തിലെ കോക്പിറ്റില്‍ പൈലറ്റിന്റെ ലീലാവിലാസങ്ങള്‍...

വിമാനത്തിലെ കോക്പിറ്റില്‍ യാത്രക്കാര്‍ക്ക് കയറാന്‍ അനുമതിയില്ല. എന്നാല്‍ ലണ്ടനിലെ ഹീത്രൂവില്‍ നിന്ന് മുന്നൂറോളം യാത്രക്കാരുമായി ന്യൂയോര്‍ക്കിലേക്ക് പറന്ന വിമാനത്തിലെ കോക്പിറ്റില്‍ യാത്രക്കാരിയായ ചോള്‍ മാഫി താരത്തെ പൈലറ്റ് കയറ്റിയിരക്കുകയാണ്. താരം തന്നെയാണ് സംഭവത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. താരത്തിനെയും കൂട്ടുകാരിയെയും കോക്പിറ്റിലേക്ക് പൈലറ്റ് ക്ഷണിക്കുകയായിരുന്നുവത്രേ.
താരത്തിനുവേണ്ടി പൈലറ്റ് സ്‌പെഷ്യല്‍ ഷാംപെയിന്‍ വരുത്തുകയും ചെയ്തുവത്രേ. കോക്പിറ്റില്‍ ചെലവഴിച്ച സമയത്തിനുള്ളില്‍ നാല്‍പ്പതു സിഗരറ്റുകളാണ് അവര്‍ വലിച്ചുതീര്‍ത്തത്. ഇതെല്ലാം താരം മൊബൈലില്‍ പകര്‍ത്തി. സഹപൈലറ്റ് ഇതൊന്നും ശ്രദ്ധിക്കാതെ വിമാനംഓടിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിച്ചത്. കോക്പിറ്റില്‍ മറ്റുള്ളവര്‍ കയറിയതിനെപ്പറ്റി പരാതി ഉയര്‍ന്നപ്പോള്‍ വിമാനത്തിനുള്ളില്‍ താന്‍ പറയുന്നതാണ് നിയമമെന്നായിരുന്നു പൈലറ്റിന്റെ ന്യായം എന്നും ചോള്‍ വിശദീകരിച്ചു.

https://www.facebook.com/Malayalivartha


























