അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച് നടക്കുന്ന സമയമാണ്... കുറച്ച് സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്; ആദ്യമായാണ് വലിയ സ്ക്രീനിലെത്തുന്നത്... അതും വലിയ നായകനായി. പോരാത്തതിന് ഡയലോഗും ഇല്ല; ദിലീപിന്റെ ഡേറ്റുമായി ക്ലാഷായപ്പോൾ ജയസൂര്യയെ കാവ്യയുടെ നായകനായി കണ്ടെത്തിയത് മകന്‍ വിഷ്ണുവും തന്റെ ഭാര്യയും; ആ സിനിമയിൽ സംഭവിച്ചത്... തുറന്ന് പറഞ്ഞ് വിനയൻ

ദിലീപ് എന്ന നടനെ നായകനാക്കി എട്ടോളം സിനിമകള്‍ ചെയ്തു വരുന്ന സമയത്താണ് ഉൗമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുന്നത്. പക്ഷെ ദിലീപിന്റെ ഡേറ്റുമായി ക്ലാഷായി. അങ്ങനെയാണ് നിര്‍മാതാവിനോട് പുതുമുഖത്തെ വച്ച് ചെയാതാലോ എന്ന് ചോദിക്കുന്നത്. ഇപ്പോള്‍ വിനയനെക്കണ്ടിട്ടാണ് ഞാന്‍ വരുന്നത്. വിനയന്റെ ഇഷ്ടമെന്ന് അദ്ദേഹവും പറഞ്ഞു. മകന്‍ വിഷ്ണുവും തന്റെ ഭാര്യയും ചേര്‍ന്നാണ് ജയസൂര്യയെക്കുറിച്ച് തന്നോട് പറയുന്നത്. അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച് നടക്കുന്ന സമയമാണ്.
കുറച്ച് സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് വലിയ സ്ക്രീനിലെത്തുന്നത്. അതും വലിയ നായകനായി. പോരാത്തതിന് ഡയലോഗും ഇല്ല. സാധാരണ നടന്മാരൊക്കെ ഡയലോഗ് കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ ഇൗ ചിത്രത്തില്‍ ഡയലോഗും ഇല്ല. പടം വന്‍ഹിറ്റായി. തമിഴിലും തെലുങ്കിലുമൊക്കെ ജയസൂര്യ തന്നെയായിരുന്നു നായകന്‍. ആറുമാസം കൊണ്ട് ജയന്‍ വലിയ നടനായെന്നും' വിനയന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പരീക്ഷണാത്മക പ്രമേയങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് വിനയന്‍. ഇരുപത് വര്‍ഷത്തിനു ശേഷം ആകാശഗംഗ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുകയാണ് വിനയന്‍. അദ്ദേഹത്തിന്‍റെ ഉൗമപ്പെണ്ണിന് ഉരിയാടാപ്പയന്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ ജയസൂര്യ നായകസ്ഥാനത്തേക്ക് ഉയരുന്നത്. ജയസൂര്യയെ കണ്ടെത്തിയത് മകന്‍ വിഷ്ണുവാണെന്നും ജയസൂര്യയ്ക്ക് പകരം നടന്‍ ദിലീപിനെയാണ് ആ ചിത്രത്തില്‍ നായകനായി ഉദ്ദേശിച്ചിരുന്നതെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം വിനയന്‍ തുറന്നു പറയുന്നു.
https://www.facebook.com/Malayalivartha


























