എന്റെ കൈയ്യിലുളള ഏറ്റവും മികച്ച ചിത്രമാണിത്; അന്ന് ലാലേട്ടനൊപ്പം ഒരു ചിത്രമെടുക്കാന്‍ കൊതിച്ചു!! ഇന്ന് മലയാളത്തിലെ സൂപ്പർ നായിക; നടിയുടെ പഴയകാല ഫോട്ടോ കുത്തിപ്പൊക്കി സോഷ്യൽമീഡിയ...

മലയാളത്തിലെ സൂപ്പർ നായികയുടെ ഒരു പഴയകാല ഫോട്ടോ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽമീഡിയ. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ കാണാനും സംസാരിക്കാനും ഒപ്പമിരുന്ന് ഒരു ചിത്രമെടുക്കാന്‍ കൊതിച്ച് എടുത്ത നടി ആന്‍ അഗസ്റ്റിന്റെ ഒരു പഴയകാല ചിത്രമാണ് ഇപ്പൊ വൈറലാകുന്നത്. 2014ല്‍ താരം പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. തിരക്കിട്ട് ആരോടോ സംസാരിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ താരത്തിനൊപ്പം കാണിക്കുന്നത്. തൊട്ടപ്പുറത്ത് അദ്ദേഹത്തിനെ നോക്കി ഇരിക്കുകയാണ് ആ കൊച്ചു പെണ്‍കുട്ടി. തന്റെ കൈയ്യിലുളള എറ്റവും മികച്ച ചിത്രമാണിതെന്ന് കുറിച്ചാണ് മോഹന്‍ലാലിനോടുളള ചിത്രം നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
എനിക്കാണെങ്കില്‍ അദ്ദേഹത്തോടൊപ്പം ഒരു ചിത്രമെടുക്കാന്‍ ഒത്തിരി ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹമാണെങ്കില്‍ ഭയങ്കര തിരക്കിലും അങ്ങനെ ഇതാണെനിക്ക് അവസരം കിട്ടിയത്. പോസ്റ്റിന് താഴെയായി ഒരു സുഹൃത്തിനുളള മറുപടിയായും ആന്‍ കുറിച്ചിരുന്നു. നടന്‍ അഗസ്റ്റിന്റെ മകള്‍ എന്ന ലേബലില്‍ മലയാളി സിനിമയില്‍ എത്തി സ്വന്തമായി ഇടം കണ്ടെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ ചലച്ചിത്ര രംഗത്തെത്തിയത്. ചുരുക്കം ചില ചിത്രങ്ങളില്‍ വേഷമിട്ട താരം പിന്നീട് ക്യാമറാമാന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹശേഷം സിനിമാരംഗത്ത് നിന്നും ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ നടന്‍ സത്യന്റെ ബയോപിക്കിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആന്‍. എന്നാൽ താന്‍ ജോമോനെ വിവാഹം ചെയ്തതെങ്ങനെയെന്നും പ്രണയവും ആന്‍ വെളിപ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് കാമറാമാന്‍ ജോമോന്‍ ടി ജോണും ആന്‍ അഗസ്റ്റിനും വിവാഹിതരായത്. പിന്നീട് നീന, സോളൊ എന്നീ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. പിന്നീട് താരം സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ തിരികെയെത്താനുള്ള തയാറെടുപ്പിലാണ് ആന്‍. സത്യന്റെ ജീവിതകഥ പ്രമേയമാക്കി വിജയ് ബാബു ഒരുക്കുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍ നായികയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് കാമറാമാന്‍ ജോമോനും ആനും വിവാഹിതരായത്. ഇപ്പോള്‍ തങ്ങളുടെ പ്രണയകഥ തുറന്ന് പറഞ്ഞിരിക്കുകയാണ് ആന്‍. തന്നെ നേരിട്ട് കാണുന്നതിന് മുന്‍പ് തന്റെ ഒരു സിനിമ പോലും ജോമോന്‍ കണ്ടിട്ടില്ലെന്നാണ് ആന്‍ പറയുന്നത്. അഭിമുഖങ്ങളില്‍ നിന്ന് ജാഡയിട്ട് സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയാകും ആന്‍ എന്നാണ് ജോമോന്‍ കരുതിയിരുന്നത്. ജാടയിടുന്ന ആളുകളെ ജോമോന് പണ്ടേ ഇഷ്ടവുമല്ലെന്ന് ആന്‍ പറഞ്ഞു.
പക്ഷെ കണ്ട് മൂന്നാം നാള്‍ ഇരുവരും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു എന്നതാണ് അതിലേറ്റവും കൗതുകം. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ജോമോന്‍ ആനിന്റെ അമ്മയെ വിളിച്ചു. ഞാന്‍ ആനിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഉടനെ അമ്മ ചോദിച്ചത് എത്ര നാളായി ഇത് തുടങ്ങിയിട്ടെന്നാണ് മൂന്നാഴ്ച എന്ന് മറുപടി പറഞ്ഞപ്പോള്‍ മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്നായിരുന്നു ചോദ്യം. കുറച്ചു കാലം കൂടി ആ സൗഹൃദം തുടര്‍ന്നതോടെ ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാനാകും എന്ന് മനസിലായി. തുടര്‍ന്നാണ് വിവാഹിതരായത്. ആദ്യ സിനിമയുടെ വിജയത്തിന് ശേഷം ഒട്ടനവധി വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായിരുന്ന ആന്‍ വിവാഹശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
https://www.facebook.com/Malayalivartha


























