ആദ്യം വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ നല്‍കിയത്; ആ സിനിമയിൽ ഞാൻ വഞ്ചിക്കപ്പെട്ടു... പിന്നെ തോന്നിയിരുന്നു ഞാൻ അഭിനയിക്കേണ്ടിയില്ലായിരുന്നു!! ആ സിനിമയിൽ സംഭവിച്ചത് വെളിപ്പെടുത്തലുമായി നയന്‍താര

ആദ്യം വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ നല്‍കിയത്. വഞ്ചിക്കപ്പെട്ടതായി തനിക്ക് തോന്നിയെന്നും താരം പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ചിത്രയുടെ വേഷത്തിലാണ് സൂര്യയ്ക്കൊപ്പം താരം എത്തിയത്. ഈ അനുഭവത്തിന് ശേഷം അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലെന്നാണ് എ.ആര്‍ മുരുകദാസ് സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗജിനിയില്‍ അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഗജിനിയില്‍ അഭിനയിക്കാനുള്ള തീരുമാനം വലിയ ഒരു മണ്ടത്തരമായിരുന്നുവെന്നാണ് സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്.
https://www.facebook.com/Malayalivartha


























