അമ്മയ്ക്കൊപ്പമുള്ള മികച്ചൊരു ചിത്രം വേണമെന്ന് ഇഷ തല്‍വാർ; അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് പ്രത്യേകിച്ചൊരു തരംതിരിവോ വിഭജനമോ ഒന്നുമില്ല... ഒറ്റ ഫ്രെയ്മിലുള്ള വികാരമാണ്, കിടിലൻ മറുപടിയുമായി പൃഥ്വിരാജ് ആരാധകര്‍

കഴിഞ്ഞ ദിവസമായിരുന്നു മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷിച്ചത്. താരത്തിന് പിറന്നാള്‍ ആശംസകളുമായി മക്കളും മരുമക്കളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. മല്ലിക സുകുമാരന് ഒപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ബാല്യകാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേര്‍ത്തുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് താരം അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നു. എന്നാല്‍, അമ്മയ്ക്കൊപ്പമുള്ള മികച്ചൊരു ചിത്രം വേണമെന്നായിരുന്നു എന്നാണ് നടി ഇഷ തല്‍വാറിന്റെ പ്രതികരണം. എന്നാല്‍ ഇഷ തല്‍വാറിന്റെ ഈ കമന്റിന് മറുപടി നല്‍കിയത് പൃഥ്വിരാജിന്റെ ആരാധകരായിരുന്നു. പൃഥ്വി പങ്കുവച്ച ചിത്രം മികച്ചത് തന്നെയാണെന്നായിരുന്നു ആരാധകരുടെ പക്ഷം. 'നല്ലത്, മോശം, മികച്ചത്.. എന്നതെല്ലാം താല്‍ക്കാലിക വിഭജനങ്ങള്‍ മാത്രമല്ലേ… അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് പ്രത്യേകിച്ചൊരു തരംതിരിവോ വിഭജനമോ ഒന്നുമില്ല. ഒറ്റ ഫ്രെയ്മിലുള്ള വികാരമാണ് അത്,' എന്നായിരുന്നു ഇഷ തല്‍വാറിന് ഒരു ആരാധകന്‍ നല്‍കിയ മറുപടി. പൃഥ്വിരാജും, ഇന്ദ്രജിത്തും,പുര്‍ണിമയും, സുപ്രിയയും അമ്മ മല്ലിക സുകുമാരന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha


























