ലോക്ഡൗൺ ലംഘിച്ചതിന് മോഡൽ പൂനം പാണ്ഡെ അറസ്റ്റിൽ!

ലോക്ക് ഡൌൺ ലങ്കിച്ച് സുഹൃത്തുക്കൾക്കൊപ്പം കാറിൽ കറങ്ങി നടന്നതിന് മോഡൽ പൂനം പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.സംവിധായകനായ സാം അഹമ്മദാണ് പൂനത്തിനൊപ്പമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പൂനം പാണ്ഡെ അറസ്റ്റിലായ വിവരം ഡെപ്യൂട്ടി കമ്മീഷണർ സാൻഗ്രാസിങ് നിഷാന്ദർ സ്ഥിരീകരിച്ചു. ഇരുവർക്കുമെതിരെ ഐ.പി.സി സെക്ഷൻ 188, 269 തുടങ്ങിയ വകുപ്പുകൾക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























