സംവിധായകനോടുള്ള എതിര്‍പ്പ് തുറന്ന് പറഞ്ഞ് തപ്‌സി പന്നു

മാതൃദിനത്തില്‍ സംവിധായകന്‍ സുജോയ് ഘോഷിന് ഇത്രയും വലിയ പരാതി ഒരമ്മയില്‍ നിന്നും കേള്‍ക്കേണ്ടിവരുമെന്ന് പ്രതിക്ഷിച്ചില്ല. നടി തപ്‌സിയാണ് സുജോയ് ഘോഷിനെതിരെ പരാതിയുമായി എത്തിയത്. 'ശ്രദ്ധിക്കൂ! എന്റെ ചിത്രം എവിടെ? ഞാനും ഒരു അമ്മയായിരുന്നു!!!!', എന്നാണ് തപ്‌സി ട്വീറ്റ് ചെയ്തത്. സുജോയി സംവിധാനം ചെയ്ത കഹാനി, കഹാനി 2, ബദ്‌ല എന്നീ ചിത്രങ്ങളില്‍ അമ്മമാരായി അഭിനയിച്ച വിദ്യാ ബാലന്‍, അമൃത സിങ്ങ് എന്നിവരുടെ ചിത്രങ്ങളാണ് ട്വീറ്റില്‍ പങ്കുവച്ചത്. എന്നാല്‍ ഇക്കൂട്ടത്തില്‍ തന്റെ ചിത്രം ഉള്‍പ്പെടുത്താതിരുന്നതാണ് തപ്‌സിയെ പ്രകോപിപ്പിച്ചത്.
'ദൈവവുമായി നിങ്ങളെ ഏറ്റവുമധികം അടുപ്പിക്കുന്നത് നിങ്ങളുടെ അമ്മയാണ്', എന്ന് കുറിച്ചാണ് സുജോയ് ചിത്രം ട്വീറ്റ് ചെയ്തത്. 'ശ്രദ്ധിക്കൂ! എന്റെ ചിത്രം എവിടെ? ഞാനും ഒരു അമ്മയായിരുന്നു!!!!', നിമിഷനേരത്തിനുള്ളില്‍ തപ്‌സിയുടെ കമന്റ് എത്തി. ബദ്‌ലയില്‍ മറ്റൊരു അമ്മയായ താപ്‌സി അഭിനയിച്ചിരുന്നു. ഫോട്ടോ തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന് മറുപടിയാണ് സുജോയ് നല്‍കിയത്. 'വളരെ ചീപ്പായി പോയി എന്ന് ഞാന്‍ പറയും! ഒന്നാമത് ഞാന്‍ ഒരു അമ്മയെ അഭിനയിക്കാന്‍ സമ്മതിച്ചു എന്നിട്ടും നിങ്ങള്‍ എന്റെ ചിത്രം പോലും ഇടുന്നില്ല, തപ്‌സി കുറിച്ചു. ഈ കമന്റിന് ഥപ്പട്(അടി) തരും എന്ന മുന്നറിയിപ്പാണോ എന്നാണ് സുജോയ് ചോദിച്ചത്.
https://www.facebook.com/Malayalivartha


























