അമ്മയുടെ ശാപം ഫലിച്ചു; സ്‌ക്രീനില്‍ മുഖം തെളിയുമ്ബോഴെ ആളുകള്‍ ചിരിക്കാന്‍ തുടങ്ങി; ഓര്‍മ്മ പങ്കുവെച്ച് താരം

മലയാള സിനിമാലോകത്ത് ഹാസ്യവേഷങ്ങളിലൂടെ കടന്നുവന്ന് ഒടുവിൽ സീരിയസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണ് നിറച്ച ബഹുമുഖ പ്രതിഭയാണ് ഇന്ദ്രന്‍സ്. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് കുറച്ചു നാളുകളായി അദ്ദേഹത്തെ കാണാൻ സാധിക്കുന്നു. ആളൊരുക്കം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുംതാരത്തിന് ലഭിച്ചിരുന്നു. മികച്ച നടനുള്ള ആദ്യ അന്താരാഷ്ട്ര പുരസ്‌കാരവും താരത്തെതേടിയെത്തി.
മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് ഇന്ദ്രന്‍സ് മനസുതുറന്നു കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അമ്മയുടെ ശാപം കൊണ്ടാണ് താന്‍ സിനിമയില്‍ ഹാസ്യ നടനായതെന്നാണ് താരം പറയുന്നത്.
കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് ഒരിക്കല്‍ നേരം വൈകി വീട്ടില്‍ കയറി ചെന്നു. അന്ന് അമ്മ പറഞ്ഞു. കുളിക്കത്തുമില്ല. നിന്നെ കണ്ടിട്ട് നാട്ടുകാര്‍ ചിരിക്കുമെന്ന് അതങ്ങനെ തന്നെ സംഭവിച്ചു. സ്‌ക്രീനില്‍ മുഖം തെളിയുമ്ബോഴെ ആളുകള്‍ ചിരിക്കാന്‍ തുടങ്ങി ഇന്ദ്രന്‍സ് പറയുന്നു.
അമ്മയുടെ കണ്ണീരില്‍ നിന്നാണ് താന്‍ മലയാളികളുടെ ഇന്ദ്രന്‍സായി മാറിയതെന്നും താരം പറയുന്നു.
ചെറുപ്പത്തില്‍ ദീനക്കാരനും സര്‍വോപരി കുരുത്തംകെട്ടവനുമായ തന്നെ കൊണ്ട് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് കയ്യും കണക്കുമില്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. വളര്‍ത്തി വലുതാക്കിയത് മുതല്‍ ഉപജീവന മാര്‍ഗം വരെ അമ്മയുടെ സമ്മാനമായിരുന്നു, അമ്മ ചിട്ടി പിടിച്ച് നല്‍കിയ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നാണ് ജീവിതം തുടങ്ങുന്നത്.
നാടകം കളിച്ച് നടക്കാന്‍ പോകുമ്ബോള്‍ അച്ഛനറിയാതെ വേണ്ടതെല്ലാം അമ്മ തന്നിരുന്നുവെന്നും താരം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രന്‍സ് അമ്മയെക്കുറിച്ച് മനസുതുറന്നത്.
ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. [1] സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി
https://www.facebook.com/Malayalivartha


























