കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നൈല ഉഷ

നീണ്ട ഇടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്ന താരമാണ് നൈല ഉഷ. പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'ലൂസിഫര്‍' എന്ന ചിത്രത്തിലും നൈല മികച്ചൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഈയിടെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നൈല ഉഷ.
'കൂട്ടിക്കാലത്ത് സ്‌കൂളിലേക്കുള്ള ബസ് യാത്രകളില്‍ ഒരുപാട് തോണ്ടലുകളും, തലോടലുകളും സഹിക്കേണ്ടി വന്നിട്ടുണ്ട്, റോഡരികില്‍ പലരുടെയും കമന്റടിയും, ചൂളമടിയും കേട്ടിട്ടുണ്ട്, എന്നാല്‍ ഇതൊന്നും കേട്ടില്ലെന്നു ഭാവത്തോടെ നടക്കുകയാണ് അന്ന് ചെയ്തത്' നൈല ഉഷ പറഞ്ഞു. ഇത് താന്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ല, ഏതൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളും ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നമാണിതെന്നും നൈല പറയുന്നു. 'ദുബായില്‍ ലക്ഷക്കണക്കിന് സ്ത്രീകളാണ് ആരെയും പേടിക്കാതെ രാത്രി കാലങ്ങളില്‍ ഇറങ്ങി നടക്കുന്നത്, അതിന് കാരണം അവിടുത്തെ നിയമവ്യവസ്ഥിതി തന്നെയാണ്. ശക്തമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ ഈ പ്രശ്‌നം തടുക്കാന്‍ കഴിയൂവെന്നും നൈല പറയുന്നു.
https://www.facebook.com/Malayalivartha


























