രണ്ട് താര വിവാഹങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു.രണ്‍ബീര്‍ കപൂര്‍ - ആലിയാ ഭട്ട് ജോടികളുടെ വിവാഹമാണ് ഇതിലൊന്ന്
ബോളിവുഡിലെ രണ്ട് താര വിവാഹങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു.രണ്‍ബീര്‍ കപൂര്‍ - ആലിയാ ഭട്ട് ജോടികളുടെ വിവാഹമാണ് ഇതിലൊന്ന്. കോവിഡ് വ്യാപനവും രണ്‍ബീര്‍ കബീറിന്റെ പിതാവ് ഋഷികപൂറിന്റെ മരണവുമാണ് രണ്‍ബീര്‍ - ആലിയ വിവാഹം അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കാനുള്ള കാരണം. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.അടുത്ത വര്‍ഷം പകുതിക്ക് ശേഷമായിരിക്കും ഇവരുടെ വിവാഹമെന്നാണ് സൂചന.
അതേസമയം ഈ വര്‍ഷം നടക്കാനിരുന്ന വരുണ്‍ ധവാന് - നടാഷാ ദലാല്‍ ജോടികളുടെ വിവാഹവും അടുത്ത വര്‍ഷത്തേക്ക് മാറ്റി. ധവാന് - ദലാല്‍ കുടുംബങ്ങള്‍ ഒരുമിച്ചാണ് തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha