വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

ആറന്മുള നിയോജക മണ്ഡലത്തിലെ എംഎൽഎ ഫണ്ട് സംബന്ധിച്ച തെറ്റായ വിവരാവകാശ രേഖയ്ക്കെതിരെ രംഗത്തെത്തി മുൻ മന്ത്രിയും ആറന്മുള മുൻ എംഎൽഎയുമായ വീണാ ജോർജ്. ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ എന്നാണ് വിവരാവകാശ രേഖ. ഇതിനെതിരെ തെളിവ് സഹിതമാണ് മുൻ എംഎൽഎ രംഗത്തെത്തിയത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ബില്ലിൻറെ പകർപ്പ് സഹിതം രംഗത്തെത്തിയത്. തെറ്റായ വിവരാവകാശം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വീണാ ജോർജ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം
ഇതൊരു ബില്ലിന്റെ പകർപ്പാണ്; 2024-ൽ പണം പാസായതിന്റെ തെളിവ്.
ഫണ്ട്: ആറന്മുള എം.എൽ.എ ആസ്തി വികസന ഫണ്ട് (2022–23).
ഇത് പൂർത്തീകരിച്ച ഒരൊറ്റ പ്രവൃത്തിയുടെ മാത്രം കണക്കാണ്; ഇതുപോലെ നാട്ടിൽ നടന്ന വികസന പ്രവൃത്തികൾ വേറെയുമുണ്ട്.
പക്ഷെ, വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’!
പൂർത്തീകരിച്ച പ്രവൃത്തികൾ കണ്മുന്നിലുണ്ട് . പല ബില്ലുകളും പാസ്സായതായും കാണുന്നു . എന്നിട്ടും ഔദ്യോഗിക രേഖകളിൽ മാത്രം ചെലവ് പൂജ്യമാകുന്ന ഈ ‘മാജിക്’ എങ്ങനെ സംഭവിക്കുന്നു?
https://www.facebook.com/Malayalivartha

























