ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്, നിങ്ങള്‍ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്!

ഗോപി സുന്ദറിന്റെ ജന്മദിന ജന്മദിനത്തിൽ ഗായിക അഭയ ഹിരണ്‍മയി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വർത്തയാകുന്നത് .ഗോപി സുന്ദറിനോടുള്ള പ്രണയം നിറച്ചാണ് ഹിരണ്‍മയിയുടെ കുറിപ്പ്. ഭൂമിയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യനാണ് ഗോപി എന്നാണ് അവര്‍ പറയുന്നത്.
ഗോപി സുന്ദര്‍ താളം പഠിപ്പിക്കുന്ന വിഡിയോയ്ക്കൊപ്പമാണ് ഹിരണ്‍മയിയുടെ പോസ്റ്റ്. 'ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്, നിങ്ങള്‍ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്. ഞാന്‍ നിങ്ങളെ ആരാധിക്കുന്നു, പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്നേഹിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെ.നിങ്ങലെ ഞാന്‍ എന്നെന്നും സ്നേഹിക്കുന്നു. ഓരോ ശ്വാസത്തിലും ഞാന്‍ കൂടെയുണ്ടാകും. എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ആശംസിക്കുന്നു. എന്നെ അദ്ദേഹം താളം പഠിപ്പിക്കുന്ന വീഡിയോ ആണ് ഇത്. ടീച്ചര്‍ എന്നോട് സമാധാനപരമായി ഇടപെടുന്ന ഏക വീഡിയോയും ഇതാണ്. ഹാപ്പി ബര്‍ത്ത്ഡേ ഏട്ടാ- ഹിരണ്‍മയി കുറിച്ചു.
https://www.facebook.com/Malayalivartha


























