മിയ ജോര്‍ജ് വിവാഹിതയാകുന്നു;വരന് എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ ഉടമയാണ്!
മിയ ജോര്‍ജ് വിവാഹിതയാകുന്നു. വരന് എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ ഉടമയാണ്. വിവാഹ നിശ്ചയം കഴിഞ്ഞു, ഡിസംബറിലായിരിക്കും വിവാഹം.കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ. പാല അല്‍ഫോന്‍സ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളേജില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു.
രാജസേനന് സംവിധാനം ചെയ്ത ഒരു സ്മാള്‍ ഫാമിലിയില്‍ ആദ്യ സിനിമാ വേഷം. ഡോക്ടര്‍ ലൗ, ഈ അടുത്ത കാലത്ത് എന്നീ സിനിമകള്‍ക്കുശേഷം ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ നായികയാകുന്നത്.
മെമ്മറീസ്, വിശുദ്ധന്, കസിന്‍സ്, സലാം കാശ്മീര്‍, അനാര്‍ക്കലി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.അമരകാവ്യം എന്ന സിനിമയിലൂടെ തമിഴിലുമെത്തിയ മിയ ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ടിഎന്എസ്്ഫ്എ. അവാര്‍ഡും നേടി. 2015ലെ മംഗളം യൂത്ത് ഐക്കണ്‍ ഫിലിം അവാര്‍ഡും മിയ നേടിയിരുന്നു.
https://www.facebook.com/Malayalivartha