നടി പാര്‍വ്വതി തിരുവോത്ത് ഇനി പുതിയ വേഷത്തില്‍....
മലയാളത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് പാര്‍വ്വതി തിരുവോത്ത്. എന്നാല്‍ താരമിപ്പോള്‍ സംവിധാന സംരഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് നടി പാര്‍വ്വതി. ഒരു അഭിമുഖത്തിലാണ് പാര്‍വ്വതി ഇക്കാര്യം തുറന്ന് പറഞ്ഞത്.ലോക്ക്ഡൗണ്‍ വ്യത്യസ്തമായ അനുഭവമാണ്. വല്ലാതെ ശ്വാസംമുട്ടിക്കുന്ന പോലെ തോന്നി. ഇപ്പോള്‍ എന്റെ സംവിധാന സംരഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്', പാര്‍വ്വതി പറഞ്ഞു.സിനിമാ മേഖലയില്‍ തന്നെയുള്ള അടുത്ത സുഹൃത്തുമായി ചേര്‍ന്ന് മറ്റൊരു പ്രൊജക്ടും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും പാര്‍വ്വതി പറഞ്ഞു. എന്നാല്‍ ഈ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാര്‍വ്വതി വെളിപ്പെടുത്തിയില്ല.
https://www.facebook.com/Malayalivartha