ഗോസിപ്പുകള്‍ക്ക് വിട...നടി മിയ വിവാഹിതയാകുന്നു
മലയാളികള്‍ക്ക് നടി മിയയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തന്റെതായ അഭിനയ ശൈലികൊണ്ട് മലയാളികളുടെ മനം കവര്‍ന്ന താരമാണ് മിയ. നടി മിയയുടെ വിവാഹമാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഒരുപാട് പ്രണയ ഗോസിപ്പികള്‍ക്ക് വിട നല്കി താരത്തിന്റൈ വിവാഹനിശ്ചയം കഴിഞ്ഞു. കണ്‍സ്ട്രക്ഷന്‍ കമ്ബനി ഉടമയായും കൊച്ചി സ്വദേശിയുമായ അശ്വിനാണ് മിയയുടെ ഭാവി വരന്. വിവാഹം സെപ്റ്റംബറില്‍ നടക്കുമെന്നാണ് സൂചന. എന്നാല്‍, മിയ ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. മിയയ്ക്ക് അടുത്തിടെ അവസരങ്ങള്‍ കുറഞ്ഞിരുന്നു. നായിക പ്രാധാന്യമുള്ള വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. ടെലിവിഷന്‍ ചാനലിലെ ജഡ്ജസായി മിയ എത്തിയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സാണ് മിയയ്ക്ക് അവസാനമായി ലഭിച്ച നല്ലൊരു വേഷം.
https://www.facebook.com/Malayalivartha