തന്റെ മനസ്സിലെ പ്രണയങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപി തന്റെ മനസ്സിലെ പ്രണയങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്. താരം ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.ഷൂവിനോട് പ്രത്യേകമായൊരു പ്രണയമുണ്ട്. അതുകൊണ്ട് തന്നെ ഞാനിത് അധികം ഇടാറില്ല. അമേരിക്കയില്‍ നിന്നും വാങ്ങിച്ചതാണ്. അതുപോലെ തന്നെ എന്റെ കാര്‍. അവളോടും എനിക്ക് പ്രണയമാണ്, അതുകൊണ്ട് ആര്‍ക്കും ഞാനവളെ ഓടിക്കാന്‍ കൊടുക്കത്തില്ല. പിന്നേയും എന്റെ മകനും അളിയനും ഓടിക്കാന്‍ കൊടുക്കാറുണ്ട്.വീട്ടിലെ സ്‌റ്റെയര്‍കേസിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. അത് ഞാന്‍ തന്നെ ഡിസൈന്‍ ചെയ്തതാണ്. അത് പോലെ തന്നെ ചില പൂക്കളോട്, മന്ദാരവും നന്ത്യാര്‍വട്ടവും വലിയ ചെമ്ബരത്തിയും ജമന്തിയും റോസാപ്പൂവുമൊക്കെ ഇഷ്ടമാണ്. അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























