ആരാണ് കുറ്റവാളിയെന്ന് കണ്ടെത്തുകയും ശിക്ഷ നല്‍കുകയും ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത് എന്ന് അനുഷ്‌ക ശര്‍മ്മ

മലപ്പുറത്ത് ഗര്‍ഭിണിയായ ആനയ്ക്ക് പൈനാപ്പിള്‍ പടക്കം കൊടുത്തു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി എത്തിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ.ഗുരുതരമായി അപകടം പറ്റിയിട്ടും ആ ആന ഒരു മനുഷ്യനെ ആക്രമിക്കുകയോ വീട് തകര്‍ക്കുകയോ ഉണ്ടായിട്ടില്ല. ഇത് വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്ത ക്രൂരതയാണ്. ദയ ഇല്ലാതാകുമ്‌ബോള്‍ മനുഷ്യന്‍ ആ പേരില്‍ വിളിക്കപ്പെടാന്‍ അര്‍ഹതയുണ്ടാകില്ല.
മറ്റൊരാളെ വേദനിപ്പിക്കുന്നവന്‍ മനുഷ്യനല്ല. ആവശ്യത്തിനെത്താത്ത നിയമം കൊണ്ട് കാര്യമില്ല. നിയമം നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍ ആരും നിയമത്തെ ഭയക്കില്ല. ആരാണ് കുറ്റവാളിയെന്ന് കണ്ടെത്തുകയും ശിക്ഷ നല്‍കുകയും ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത് എന്നും അനുഷ്‌ക ശര്‍മ്മ പറഞ്ഞു.
https://www.facebook.com/Malayalivartha


























