ആദ്യമായി തന്നെപ്പോലെയുള്ള കേക്ക് കിട്ടിയിരിക്കുന്നു...
തന്റേതായ ശൈലിയില്‍ ശ്രദ്ധേയയായി ആരാധകരുടെ മനം കവര്‍ന്ന നടിയാണ് അഹാന കൃഷ്ണ. 'ലൂക്ക' എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രം അഹാനയുടെ കരിയറില്‍ തന്നെ ബ്രേക്ക് ആയിരുന്നു.ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. വേറിട്ട ക്യാപ്ഷനോടെ അഹാന ചെയ്ത കേക്കിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
മഞ്ഞ ഉടുപ്പിട്ട അഹാന മഞ്ഞ കേക്കു പിടിച്ചുനില്‍ക്കുകയാണ്. എന്നെപ്പോലെ തോന്നിക്കുന്ന സഹോദരിമാരെ എനിക്ക് ലഭിച്ചു, ആദ്യമായി തന്നെപ്പോലെയുള്ള കേക്ക് കിട്ടിയിരിക്കുന്നുവെന്നാണ് അഹാന കൃഷ്ണകുമാര്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha