എല്ലാവരെയും മോനെ എന്ന് വിളിക്കുന്നതിന്റെ കാരണം പറഞ്ഞ് മോഹന്‍ലാല്‍
മലയാളത്തിന്റെ താരരാജാവിന്റെ ഷൂട്ടിങ് സ്ഥലത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കവേ സഹപ്രവര്‍ത്തകര്‍ പറഞ്ഞ ഒരു കാര്യത്തിന് വിശദീകരണം നല്‍കുകയാണ് താരം. മോഹന്‍ലാല്‍ ഷൂട്ടിംഗ് സെറ്റില്‍ ആരെയും പേര് വിളിക്കാതെ മോനെ എന്നാണ് വിളിക്കുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആ വിളിക്ക് പിന്നിലെ കാരണം മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തി യിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്. പലപ്പോഴും പലരുടെ പേര് മറന്നു പോകും. അതില്‍ നിന്ന് രക്ഷപ്പെടാനാണ് 'മോനേ' എന്നു വിളിച്ചു തുടങ്ങിയത്, അതു പിന്നെ ശീലമായി. ഇപ്പോഴും വിളിക്കാറുണ്ട്. പിന്നെ, ഈ 'മോനേ' യുടെ മുന്പില് സ്നേഹത്തോടെയും ദേഷ്യത്തോടെയും നമുക്ക് ഇഷ്ടമുള്ളത് ചേര്‍ക്കാമല്ലോ. ആ വാക്ക് മാത്രം സൈലന്റായി പറഞ്ഞാല്‍ മതി.''
https://www.facebook.com/Malayalivartha