സുചിത്രയുടെ പിറന്നാള്‍ ആഘോഷമാക്കി മോഹൻലാൽ!
പ്രിയ പത്നി സുചിത്രയുടെ പിറന്നാള്‍ ആഘോഷിച്ച് മോഹൻലാൽ. ചെന്നൈയിലെ വീട്ടിലായിരുന്നു ആഘോഷം. മോഹൻലാലിനൊപ്പം നടൻ പ്രണവും വീട്ടിലെ മറ്റ് സഹപ്രവർത്തകരും സുചിത്രയുടെ പിറന്നാൾ കേക്ക് മുറിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.വീട്ടിലെ മറ്റ് അംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സുചിത്രയുടെ പിറന്നാള്‍ കേക്ക് മുറിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിക്കുകയാണ്.
ലോക്ഡൗണിനു മുമ്ബെ ചെന്നൈയില്‍ എത്തിയതാണ് മോഹന്‍ലാലും കുടുംബവും. മകള്‍ വിസ്മയ വിദേശത്താണ്. താരത്തിന്റെ അമ്മ കൊച്ചിയിലെ വീട്ടിലാണുള്ളത്.നേരത്തെ മോഹന്‍ലാലിന്റെ പിറന്നാളും ഏറെ പ്രാധാന്യത്തോടെയാണ് ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ ഏറ്റെടുത്തത്. മെയ് 21നായിരുന്നു മലയാളത്തിന്റെ മഹാനടന് അറുപതാം ജന്മദിനം ആഘോഷിച്ചത്.
https://www.facebook.com/Malayalivartha