കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള തുക സമാഹരിക്കാൻ തന്റെ നഗ്ന ചിത്രം ലേലത്തിന് വിൽക്കുന്നു!
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാകാന്‍ നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ മുന്നോട്ടുവെച്ച പുത്തന്‍ ആശയമാണ് സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്. തന്റെ നഗ്ന ചിത്രം ലേലത്തിന് വിറ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള തുക സമാഹരിക്കാനാണ് താരത്തിന്റെ തീരുമാനം.
തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരെ വിവരം അറിയിച്ചത്. ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ മാര്‍ക്ക് സെലിഗറുമായി ചേര്‍ന്നാണ് ആനിസ്റ്റണ്‍ ചിത്രം ലേലം ചെയ്യുന്നത്. 1995 ഈ ചിത്രം പകര്‍ത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ചിത്രത്തില്‍ അതിമനോഹരിയാണ് താരം.
ആനിസ്റ്റണിന്റെ കൂടാതെ ഹോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവരുടെ 25 പോട്രേയ്റ്റുകളും ലേലം ചെയ്യുന്നുണ്ട്. ലിയാനാര്‍ഡോ ഡി കാപ്രിയോ, ഓപ്ര വിന്‍ഫ്രേ തുടങ്ങിയവരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.ചിത്രം വിറ്റു കിട്ടുന്ന തുക മുഴുവന്‍ നാഫ്ക്ലിനിക്ക്സിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ആനിസ്റ്റണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha