Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഞങ്ങൾ ലിവിങ് ടുഗദറായിരുന്നു ;ആ പതിനഞ്ച് വര്‍ഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല!

06 JUNE 2020 01:09 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയ്ക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ.സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ മോഹൻലാലിൻറെ ചിത്രങ്ങളിലായിരുന്നു ഗാനങ്ങൾ ഏറെയും ആലപിച്ചിട്ടുള്ളത്.ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധികർത്താവായും അദ്ദേഹം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ്.തന്റെ വിശേഷങ്ങളെല്ലാം എം.ജി.ശ്രീകുമാർ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. എവിടെ പോയാലും ഭാര്യ ലേഖയെയും കൊണ്ടു പോകുമെന്നും സന്തോഷങ്ങളും ദു:ഖങ്ങളും പങ്കുവയ്ക്കാൻ ഭാര്യ എപ്പോഴും അടുത്തുള്ളതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ഗായകൻ പറയാറുണ്ട്.ഇപ്പോളിതാ തന്റെ ജീവിതത്തിലേക്ക് ലേഖ ഭാര്യയായി എത്തിയതിന് പിന്നിലും ചിത്രത്തിലെ പാട്ടുകളുടെ സാന്നിധ്യം ഉണ്ടെന്ന് തുറന്ന് പറയുകയാണ്. അതോടൊപ്പം ലിവിങ് ടുഗദറിനെ കുറിച്ചുമൊക്കെ താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞു.

മദ്രാസില്‍ ചിത്രം സിനിമയിലെ പാട്ടുകള്‍ പാടി കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുമ്ബോഴാണ് ഞാനാദ്യമായി ലേഖയെ കാണുന്നത്. അന്ന് കുറച്ച്‌ സിനിമകളില്‍ പാടിയിട്ടുണ്ട്. ഞാനൊരു ഗായകനാണ്. അങ്ങനെയാണ് ആദ്യ പരിചയപ്പെടല്‍. ചിത്രം സിനിമയുടെ ഓഡിയോ കാസറ്റും കൊടുത്തു. ചിത്രത്തിലെ നായിക രഞ്ജിനി ആശുപത്രിയിലായതിനെ തുടര്‍ന്ന്ഷൂട്ടിങ് നിര്‍ത്തി വെച്ചിരുന്നു. തടി കുറയ്ക്കാന്‍ വേണ്ടി എന്തോ മരുന്ന് കഴിച്ച്‌ വയറിന് അസുഖമായാണ് രഞ്ജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിനിമ റിലീസ് ആകും മുന്‍പേ കാസറ്റ് പുറത്തിറങ്ങി. ചിത്രത്തിന്റെ കാസറ്റ് കൈമാറിയാണ് പ്രണയം തുടങ്ങുന്നത്. ചിത്രത്തിലെ പാട്ടിലാണ് താന്‍ വീണ് പോയതെന്ന് ലേഖ പറയുന്നു.

അങ്ങനെ കാസറ്റ് കൈമാറി തുടങ്ങിയ പ്രണയം പതിനഞ്ച് വര്‍ഷം ലിവിങ് ടുഗദറായി. ആ പതിനഞ്ച് വര്‍ഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരുമിച്ച്‌ പുറത്ത് പോകാനാിരുന്നു ബുദ്ധിമുട്ട്. മദ്രാസില്‍ പോകുമ്ബോള്‍ ഞങ്ങള്‍ രണ്ട് ഫ്‌ളൈറ്റ് ടിക്കറ്റെടുക്കുകമായിരുന്നു. തിരുവനന്തപുരത്താണെങ്കില്‍ ഭക്ഷണം കഴിക്കാന്‍ കോവളത്താണ് പോയിരുന്നതെന്ന് ലേഖ തുറന്ന് പറഞ്ഞു.

തങ്ങളുടെ വിവാഹത്തില്‍ ഏറെയും എതിര്‍പ്പ് എന്റെ വീട്ടുകാര്‍ക്ക് ആയിരുന്നു. എന്റെ കൂട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷേ ഞങ്ങള്‍ എല്ലാത്തിനെയും തരണം ചെയ്തുവെന്ന് ശ്രീകുമാര്‍ പറയുന്നു. കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച്‌ ജീവിക്കുകയെന്ന് പറഞ്ഞത് ചെറിയ കാര്യമല്ല. ലിവിംങ് ടുഗദര്‍ ഇപ്പോഴാണെങ്കില്‍ പുതിയ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നുകില്‍ പയ്യന്‍ തേക്കും. അല്ലെങ്കില്‍ പെണ്ണ് തേക്കും. എന്തായാലും തേപ്പ് ഉറപ്പാണ്. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് എന്റെയും ലേഖയുടെയും കാര്യത്തില്‍ നൂറ് ശതമാനം സത്യമാണ്.

ആ കാലത്ത് ലിവിങ് ടുഗദര്‍ ഒരു സാഹസം തന്നെയായിരുന്നു. സ്‌നേഹമാണ് എല്ലാ സാഹസങ്ങള്‍ക്കും നമ്മളെ പ്രേരിപ്പിക്കുന്നത്. ആ സമയത്ത് ഞാനും ലേഖയും കൂടി ചെങ്ങന്നൂരില്‍ ഒരു ആയൂര്‍വേദ ചികിത്സയ്ക്ക് പോയി. പിഴിച്ചില്‍ ചികിത്സ. അവിടെ ഒരു മാഗസിന്റെ പ്രതിനിധികളായ രണ്ട് പേര്‍ കാണാന്‍ വന്നു. എക്‌സ്‌ക്‌ളൂസീവായി ഇന്റര്‍വ്യൂ തന്നാല്‍ കവര്‍ സ്റ്റോറിയായി ചെയ്യാമെന്നവര്‍ പറഞ്ഞു. വിവാഹിതരാവാന്‍ താല്‍പര്യമുണ്ടോ എന്ന് അവര്‍ ചോദിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. കോട്ടയത്ത് ഒരു ഹോട്ടലില്‍ ഫോട്ടോഷൂട്ടും നടന്നു.

2000 ഡിസംബര്‍ മുപ്പത്തിയൊന്നിന് പുറത്തിറങ്ങിയ ആ മാഗസിന്റെ കവര്‍ സ്റ്റോറി എംജി ശ്രീകുമാര്‍ വിവാഹിതനായി. ഭാര്യ ലേഖ എന്നായിരുന്നു. ആ സമയത്ത് ഞങ്ങള്‍ വിവാഹിതരല്ല. ഞങ്ങള്‍ക്ക് നല്ല പണിയാണ് കിട്ടിയത്. അങ്ങനെ ഞങ്ങള്‍ നേരെ മൂകാംബികയിലേക്ക് പോയി. അവിടെ നിന്നും ഞാന്‍ അമ്മയെ വിളിച്ചു. കല്യാണം കഴിക്കാന്‍ പോകുന്ന വിവരം അറിയിച്ചു. നിന്റെ ഇഷ്ടം. നിന്റെ ജീവിതമാണ്, നിനക്കിഷ്ടപ്പെട്ടെങ്കില്‍ നടക്കട്ടെയെന്ന് പറഞ്ഞ് അമ്മ എന്നെ അനുഗ്രഹിച്ചു. അമ്മയോടല്ലാതെ ആരോടും ഞാന്‍ കല്യാണക്കാര്യം പറഞ്ഞില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (5 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (11 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (12 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (12 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (12 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (12 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (12 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (13 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (13 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (13 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (13 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (13 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (14 hours ago)

Malayali Vartha Recommends