ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മൃദുല
മുപ്പത്തിനാലാം പിറന്നാളാഘോഷിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവന. ഈ വേളയില്‍ നിരവധി പേരാണ് നടിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാവനയെ പറ്റി നടി മൃദുല ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്ന വാക്കുകളാണിപ്പോള്‍ വൈറലാകുന്നത്. ഭാവനയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മൃദുല ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഗോസിപ്പും സിനിമയും അങ്ങനെ എന്തിനെ പറ്റിയും വാചാലയായി സംസാരിക്കാന്‍ പറ്റുന്നവളാണ്, സൂര്യന് കീഴിലുള്ള എന്തിനെ പറ്റിയും ഭാവനയ്ക്കൊപ്പമിരുന്ന് സംസാരിക്കാനാകുമെന്നും മൃദുല കുറിച്ചിരിക്കുന്നു.
അറിയാവുന്നതില്‍ വെച്ച് ഏറ്റവും വലിയ മൃഗസ്നേഹിയാണ് ഭാവനയെന്നും, ലോകത്തെവിടെ ഒരു മൃഗം വേദനിക്കപ്പെട്ടാലും ദിവസങ്ങളോളം അതോര്‍ത്ത് ഇരുന്ന് ഭാവന കരയാറുണ്ടെന്നും മൃദുല കുറിച്ചിരിക്കുന്നു. വളരെ ചെറിയ കാര്യത്തിന് പോലും ഞങ്ങള്‍ വലിയ അടികൂടാറുണ്ടെന്നും, താന്‍ ചെയ്യുന്ന പൊട്ടത്തരത്തിന് അവളെന്നോട് പൊട്ടിത്തെറിക്കാറുണ്ടെന്നും മൃദുല പറയുന്നു. അവള്‍ക്കെല്ലാം അറിയാവുന്ന പോലെ എന്നെ ഉപദേശിക്കാനും അവള്‍ക്കറിയാം. തന്റെ സഹോദരിയെ പോലെയാണ് അവള്, സുഹൃത്തുക്കളില്‍ നിന്ന് എനിക്ക് കിട്ടിയ സഹോദരി. ഭാവനയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മൃദുല കുറിച്ചു.
https://www.facebook.com/Malayalivartha