ഭാവനയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് മഞ്ജു വാര്യര്‍
നടി ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് താരങ്ങള്‍. നടി മഞ്ജുവാര്യരും താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. 'ഞാന്‍ നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു എന്നും എപ്പോഴും' ഭാവനയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് മഞ്ജു കുറിച്ചു. മഞ്ജുവിനെ കൂടാതെ നടിമാരായ ശില്പബാല, മൃദുല മുരളി, ഷഫ്ന, സംവിധായകന് ലാലിന്റെ മകള്‍ മോണിക്ക തുടങ്ങിയവരൊക്കെ താരത്തിന് ആശംസകള്‍ നേര്‍ന്നു രംഗത്തെത്തി. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടില്‍ എത്തി ക്വാറന്റീനില്‍ കഴിയുകയാണ് ഭാവന. മെയ് 26നാണ് ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയത്. അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി അവിടുന്ന് സഹോദരനൊപ്പം കാറില്‍ യാത്ര തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha