ഇത്രയും മുന്‍കരുതലുകള്‍ എടുത്തതുകൊണ്ട് എന്ത് പ്രയോജനം... രജിഷ വിജയന്‍ ചോദിക്കുന്നു

കോവിഡ് 19 നെ തുടര്‍ന്ന് വിദേശത്തും അന്യസംസ്ഥാനങ്ങളിലും കുടുങ്ങിയവരെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിമാനത്തില്‍ നാട്ടിലേക്ക് എത്തിയ്ക്കുന്നത്. യാത്രികര്‍ ഗ്ലൗസും മുഖാവരണവും ധരിക്കണമെന്നും, വിമാനയാത്രയ്ക്ക് നടുവിലെ സീറ്റ് ഒഴിച്ചിട്ട് കൊണ്ട് വേണം സര്‍വ്വീസ് നടത്താവുവെന്നുമുള്ള കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഇത്ര കരുതലോടെ ശ്രദ്ധ പുലര്‍ത്തിയിട്ടും വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ആളുകള്‍ എന്തിനാണ് തിരക്കു കൂട്ടുന്നതെന്നാണ് നടി രജിഷ വിജയന്‍ ചോദിക്കുന്നത്. എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാനായി തിരക്കു കൂട്ടുന്ന യാത്രക്കാരുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു കൊണ്ടാണ് താരം ഇതേ കുറിച്ച് ആശങ്കപ്പെട്ടത്.
'' വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്താണ് പ്രയോജനം? നമ്മള്‍ ഇങ്ങനെ പെരുമാറുകയാണെങ്കില്‍? വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്ക് കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള്‍ അനുസരിച്ചേ മതിയാകൂ. നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കും കൂടിയാണ്.'' രജിഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിയ്ക്കുന്നു.
https://www.facebook.com/Malayalivartha


























