Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കൈതച്ചക്ക കഴിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി അഞ്ജലി അമീര്‍

07 JUNE 2020 07:34 PM IST
മലയാളി വാര്‍ത്ത

സ്‌ഫോടക വസ്തു നിറച്ച കൈതച്ചക്ക കഴിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ വലിയ വിവാദങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി അഞ്ജലി അമീര്‍. ാര്‍ത്ത വായിച്ചപ്പോള്‍ വിഷമം തോന്നി. ഇനി ഇങ്ങനെ ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ എന്തോ ഇതൊരു മഹാ അപരാധം ആയി എനിക്ക് തോന്നുന്നില്ല. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ കൊത്തിയെടുത്തു വില്‍ക്കാന്‍ കാത്തിരിക്കുന്ന വാഴക്കുല മൊത്തം ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്‌ബോള്‍ ചവിട്ടി മെതിക്കപെട്ടു കിടക്കുന്ന കാഴ്ചകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ചങ്കു നീരാക്കി മൂപ്പെത്തിച്ച കപ്പ മുഴുവന്‍ പന്നി ഉഴുതു മറിച്ചു പോയ കാഴ്ച കണ്ടു തലയില്‍ കൈവെച്ചു ഇരുന്നു പോയ പാവങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ചേനയും ചേമ്ബും നശിച്ചു കിടക്കുന്നതു കണ്ടു കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്ന കര്‍ഷക കുടുംബത്തെ കണ്ടിട്ടുണ്ടോ നിങ്ങള്‍. ഉണ്ടാകില്ല. പക്ഷെ ഞാന്‍ കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടും ഉണ്ട് ആ വിഷമം. അത് കൊണ്ടു തന്നെ എന്തോ ആനയെ അല്ലെങ്കില്‍ പന്നിയെ ഓടിക്കാന്‍ കാലങ്ങളായി ചെയ്തു പോരുന്ന ഒരു മാര്‍ഗങ്ങളില്‍ ഒന്നു മഹാ അപരാധം ആയിട്ടൊന്നും എനിക്ക് തോന്നുന്നില്ല. അഞ്ജലി ഫേസ്ബുക്കില്‍ കുറിച്ചു.

അഞ്ജലി അമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഒരു ആന, അതും ഗര്‍ഭിണി ആയപ്പോള്‍ പടക്കം നിറച്ചു വെച്ച പൈനാപ്പിള്‍ കടിച്ചു വായില്‍ മുറിവ് പറ്റി ചരിഞ്ഞു. അത്യധികം വേദന ഉണ്ടാക്കുന്ന സംഭവം. വാര്‍ത്ത വായിച്ചപ്പോള്‍ വിഷമം തോന്നി. ഇനി ഇങ്ങനെ ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകാതെ ഇരിക്കട്ടെ.

പക്ഷെ എന്തോ ഇതൊരു മഹാ അപരാധം ആയി എനിക്ക് തോന്നുന്നില്ല. വിയോജിപ്പ് ഉണ്ടാകും എന്നറിയാം എന്റെ ഈ പോസ്റ്റിനോട്. പക്ഷെ ചിലത് പറയാതെ വയ്യ. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു മലയോര മേഖലയില്‍ ആണ്. ഞാന്‍ എന്റെ 25 വയസ്സ് വരെ ജീവിച്ച നാട്ടില്‍ വൈദ്യുതി എത്തിയിരുന്നില്ല. കൃഷി മാത്രമായിരുന്നു അവിടെ താമസിച്ച എല്ലാവരുടെയും ആകെയുള്ള ഉപജീവനമാര്‍ഗം.
ചേമ്ബും, ചേനയും, കപ്പയും, വാഴയും, തെങ്ങും, കവുങ്ങും, റബ്ബറും, കശുമാവും എന്തിനു ഈ പറയുന്ന പൈന്‍ ആപ്പിള്‍ വരെ കൃഷി ചെയ്ത നാട്ടുകാര്‍. അവിടെ നിന്നു ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ ആനയും പന്നിയും കാട്ടുപോത്തും ഒക്കെയുള്ള നിബിഡവനം.
എനിക്കറിയാം അവിടെ ഒക്കെ സംഭവിച്ച കഥകള്‍. അവിടെ താമസിച്ചവര്‍ ആരും പണക്കാരായിരുന്നില്ല. സുഖവാസത്തിനു കാട്ടില്‍ വന്നു കള്ളും കുടിച്ചു അടിച്ചു പൊളിക്കാന്‍ വന്ന ന്യൂ ജന്‍ പിള്ളേരും ആയിരുന്നില്ല. ജീവിക്കാന്‍ നിവൃത്തി ഇല്ലാതെ, സ്വന്തം കുടുംബത്തിന്റെ നിലനില്‍പ്പിനു വേണ്ടി, അവരുടെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കോട്ടയത്ത് നിന്നും തൊടുപുഴയില്‍ നിന്നും കൊല്ലത്തു നിന്നുമൊക്കെ മനക്കരുത്തിന്റെയും അദ്ധ്വാനിക്കാന്‍ ഉള്ള മനസ്സിന്റെയും മാത്രം പിന്‍ബലത്തില്‍ ജീവിക്കാന്‍ ആണോ മരിക്കാന്‍ ആണോ എന്നറിയാത്ത യാത്ര പുറപ്പെട്ടു, ചോര നീരാക്കി ഇവിടെ എത്തിയവര്‍. അതേ.. അവര്‍ കാടുവെട്ടി തെളിച്ചും കാട്ടുമൃഗങ്ങളോട് പടപൊരുതിയും, മഹാമാരികളിലില്‍ മരിച്ചു വീണും ഒക്കെ തന്നെയാണ് ഇന്നീ കാണുന്നതെല്ലാം നേടിയത്. ഇന്നത്തെ കൃഷി സ്ഥലങ്ങള്‍ എല്ലാം അങ്ങനെ വെട്ടി തെളിച്ചു തന്നെ ഉണ്ടായതാണ്.
ഫ്‌ലാറ്റുകളില്‍ ഇരുന്നു, ആന ചരിഞ്ഞതില്‍ നെഞ്ചു പൊട്ടി പോസ്റ്റിടുന്ന, കവിത എഴുതുന്ന എല്ലാവരും ഒന്നു മനസ്സിലാക്കിക്കോ. നിങ്ങള്‍ മാര്‍ക്കറ്റില്‍ പോയി മേടിച്ചു കൊണ്ടു വരുന്ന പല സാധനങ്ങളും ഇങ്ങനെ കാട്ടുപന്നിയെ തുരത്തിയും, കാട്ടാനയെ തടഞ്ഞു നിര്‍ത്തിയും പാവപ്പെട്ട കൃഷിക്കാര്‍ ഉണ്ടാക്കിയ സാധനങ്ങള്‍ തന്നെയാണ്. അല്ലാതേ നിങ്ങള്‍ എന്തെങ്കിലും തിന്നുണ്ടെങ്കില്‍ അത് മാരകമായ വിഷം തളിച്ച് തമിഴനും തെലുങ്കനും ഉണ്ടാക്കി മലയാളിയുടെ അണ്ണാക്കിലോട്ടു തള്ളി തരുന്നത് മാത്രമേയുള്ളൂ.
ഒന്നോ രണ്ടോ ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ കൊത്തിയെടുത്തു വില്‍ക്കാന്‍ കാത്തിരിക്കുന്ന വാഴക്കുല മൊത്തം ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്‌ബോള്‍ ചവിട്ടി മെതിക്കപെട്ടു കിടക്കുന്ന കാഴ്ചകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ചങ്കു നീരാക്കി മൂപ്പെത്തിച്ച കപ്പ മുഴുവന്‍ പന്നി ഉഴുതു മറിച്ചു പോയ കാഴ്ച കണ്ടു തലയില്‍ കൈവെച്ചു ഇരുന്നു പോയ പാവങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ചേനയും ചേമ്ബും നശിച്ചു കിടക്കുന്നതു കണ്ടു കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്ന കര്‍ഷക കുടുംബത്തെ കണ്ടിട്ടുണ്ടോ നിങ്ങള്‍. ഉണ്ടാകില്ല. പക്ഷെ ഞാന്‍ കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടും ഉണ്ട് ആ വിഷമം. അത് കൊണ്ടു തന്നെ എന്തോ ആനയെ അല്ലെങ്കില്‍ പന്നിയെ ഓടിക്കാന്‍ കാലങ്ങളായി ചെയ്തു പോരുന്ന ഒരു മാര്‍ഗങ്ങളില്‍ ഒന്നു മഹാ അപരാധം ആയിട്ടൊന്നും എനിക്ക് തോന്നുന്നില്ല.
പാട്ട കൊട്ടിയും പടക്കം എറിഞ്ഞും കൊല വിളി നടത്തുന്ന കാട്ടാന കൂട്ടത്തിന്റെ മുന്നില്‍ പോയവരെ എനിക്കറിയാം. കാട്ടാന ചവിട്ടി കൊന്ന എന്റെ സുഹൃത്തുക്കളെയും ഓര്‍മ്മയുണ്ട്. മലഞ്ചെരിവിലെ ഓലിയില്‍ നിന്നു വെള്ളം തിരിച്ചു വിടാന്‍ പോയ ഒരു ചേട്ടന്‍ കാട്ടു പന്നിയുടെ തേറ്റ കൊണ്ടുള്ള കുത്ത് കിട്ടി മരിച്ചു കിടക്കുന്ന കാഴ്ചയും കണ്ടിട്ടുണ്ട്.
ഇതിനു മുന്‍പും ഈ മണ്ണില്‍ കാട്ടു പന്നിയെയും കാട്ടാനയെയും മറ്റു ജീവികളെയും കൊന്നിട്ടുണ്ട്. സ്വയരക്ഷക്കും മാംസത്തിനും വിനോദത്തിനുമൊക്കെ.
പടക്കം വെച്ചത് നല്ലകാര്യം എന്നൊന്നും പറയുന്നില്ല. പക്ഷെ ആ വെച്ച ആള്‍ ഒരിക്കലും അത് കടിക്കാന്‍ വരുന്നത് ഒരു ഗര്‍ഭിണിയായ ആന എന്നറിഞ്ഞില്ല എന്നത് കട്ടായം. തന്റെ കൃഷി സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം എന്നതും വ്യക്തം.
അയാള്‍ നികുതി അടക്കുന്ന അയാളുടെ സ്ഥലം, അതിലെ കൃഷി സംരക്ഷിക്കുക എന്നത് അയാളുടെ ഉത്തരവാദിത്തം തന്നെയാണ്. നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെ ഒരു പാമ്ബ് കടിക്കാന്‍ വന്നാല്‍ നിങ്ങള്‍ അതിനെ കൊല്ലില്ലേ അപ്പോള്‍ പാമ്ബിനെ കൊല്ലരുത് എന്ന നിയമം പാലിക്കാന്‍ മാറി നില്‍ക്കുമോ അത് പോലെ അയാള്‍ പൊന്നുപോലെ നോക്കി കാണുന്ന കൃഷി നശിപ്പിക്കാന്‍ വരുന്ന എന്തിനെയും അയാള്‍ തുരത്തും. അല്ലെങ്കില്‍ കര്‍ഷകന്റെ സ്ഥലത്തിനും കൃഷിക്കും ജീവനുമൊക്കെ സംരക്ഷണം കൊടുക്കാന്‍ നികുതി മേടിക്കുന്ന അതാതു സര്‍ക്കാരിനും വനംവകുപ്പിനും സാധിക്കണം
10 രൂപയ്ക്കു വേണ്ടി മനുഷ്യനെ കൊല്ലുന്ന, ഒരു ആശയവ്യത്യാസത്തിന്റെ പേരില്‍ എതിര്‍കക്ഷിയില്‍ പെട്ട സഹോദരനെ കൊല്ലുന്ന, മതത്തിന്റെ പേരില്‍ വെട്ടാനും കൊല്ലാനും മടിക്കാത്ത, ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചു എന്ന് പറഞ്ഞു മധുമാരെ അടിച്ചു കൊല്ലുന്ന മലയാളിക്ക് അതിനെക്കാള്‍ ഒക്കെ പ്രശ്‌നം അറിയാതെ പറ്റിയ ഒരബദ്ധത്തില്‍ ഒരാന ചരിഞ്ഞതാണ്.
നാട്ടു പന്നിയെയും പശുവിനെയും കോഴിയേയും കൊല്ലാം. അത് ജീവനുകള്‍ അല്ലേ കാട്ടു പന്നിയെയും കാട്ടു കോഴിയേയും പാമ്ബിനെയും ഒന്നും കൊല്ലാന്‍ പാടില്ല. കാടു കാണാത്തവനും, കൃഷി ചെയ്യാത്തവനും, മണ്ണില്‍ ഇറങ്ങാത്തവനുമൊക്കെ നെഞ്ചു പൊട്ടി പോസ്റ്റിടാന്‍ എളുപ്പം ആണ്. അനുഭവിക്കുന്നവനെ അതിന്റെ ദെണ്ണം അറിയൂ. കോഴിക്കാലും കടിച്ചു പറിച്ചു, മലയാളിയുടെ ധാര്‍മ്മിക രോക്ഷം അണപൊട്ടട്ടെ സഹജീവികളെ കുറിച്ച് ഗദ്ഗധകണ്ഠരാകട്ടെ.. കാരണം മടിയില്‍ വെച്ചു ഓമനിക്കാവുന്ന പട്ടികുഞ്ഞുങ്ങള്‍ ആണ്, കൂടെ കിടത്താന്‍ പറ്റുന്ന പൂച്ചക്കുഞ്ഞുങ്ങള്‍ ആണ് മൃഗങ്ങള്‍ എന്ന് ധരിച്ചു വെച്ചിരിക്കുന്ന നിങ്ങള്‍ക്ക് അതിനെ കഴിയൂ. പുലിമുരുഗന്‍ എന്ന സിനിമയില്‍ പുലിയെ കൊല്ലുന്ന നായകന് കൈയ്യടിച്ച മലയാളി തന്നെ ആനയെ കൊന്നതിനു കണ്ണു തുടക്കുന്നു. ആനക്കൊമ്ബു ഷോകേസില്‍ വെച്ചവര്‍ തന്നെ സങ്കടം സഹിക്കാതെ പൊട്ടിതെറിക്കുന്നു.
അണപൊട്ടി ഒഴുകുന്ന ധാര്‍മ്മിക രോക്ഷത്തെ ഒരു കുപ്പിയില്‍ അടച്ചു വെച്ചു ഈ കൊറോണ കാലത്തു അടുത്ത വീട്ടില്‍ അടുപ്പ് പുകയുന്നുണ്ടോ എന്ന് നോക്കൂ മലയാളീ..

NB : ഈ പോസ്റ്റിന്റെ അര്‍ത്ഥം ആന ചരിഞ്ഞത് നന്നായി എന്നല്ല. അതില്‍ വിഷമം ഉണ്ട്. പക്ഷെ അത് ആണ് ഇത് വരെ കേരളത്തില്‍ നടന്ന മഹാപരാധം എന്ന രീതിയില്‍ ഉള്ള മലയാളിയുടെ ആര്‍ത്തനാദവും പ്രതിഷേധവും ആണ് മനസ്സിലാകാതെ പോകുന്നത്. കടപ്പാട് :സോഷ്യല്‍ മീഡിയ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends