തമന്നയുടെ പുതിയ ചിത്രത്തിന് വിമര്‍ശനങ്ങളുമായി ആരാധകര്‍

തെന്നിന്ത്യന്‍ താരം തമന്നയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. കഴുത്തിലും കവിളിലും കറുപ്പുനിറം പൂശിയ ചിത്രം വര്‍ഗവിവേചനത്തെ എതിര്‍ത്തു കൊണ്ട് ഓള്‍ ലിവ്‌സ് മാറ്റര്‍ എന്ന ഹാഷ്ടാഗും ഒരു കുറിപ്പും ചേര്‍ത്താണ് താരത്തിന്റെ ട്വീറ്റ്. എന്നാല്‍ പോസ്റ്റിലൂടെ എന്താണ് ഉദ്ദേശിച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്തു ഭക്ഷിച്ച് ചരിഞ്ഞതാണോ അതോ അമേരിക്കയിലെ വര്‍ഗ വിവേചനമാണോ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. കാര്യം വിശദമാക്കുക അല്ലെങ്കില്‍ ട്വീറ്റ് പിന്‍വലിച്ച് മാപ്പു പറയണമെന്നും ആരാധകര്‍ കുറിക്കുന്നു.
അതേസമയം വെളുക്കാനും മുഖ സൗന്ദര്യം വര്‍ധിപ്പിക്കാനുമുള്ള ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ള തമന്ന ഇത്തരമൊരു ചിത്രവുമായി രംഗത്തെത്തിയതില്‍ അത്ഭുതപ്പെടുന്നു എന്നും ചിലര്‍ കുറിക്കുന്നു.

https://www.facebook.com/Malayalivartha


























