വിഷമിച്ച് നില്‍ക്കുന്ന ദീപ്തിയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സെല്‍ഫി വൈറലായിരിക്കുകയാണ്

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരദമ്ബതികളാണ് ഗായകന്‍ വിധു പ്രതാപും നര്‍ത്തകി ദീപ്തി പ്രസാദും. ഇപ്പോള്‍ ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ഒരു സെല്‍ഫി വൈറലാകുകയാണ്. വിഷമിച്ച് നില്‍ക്കുന്ന ദീപ്തിയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സെല്‍ഫി വിധുതന്നെയാണ് പങ്കുവെച്ചിരികികുന്നത്. ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനാണ് രസകരം. ലൂഡോയില്‍ തോല്‍ക്കുന്നതൊന്നും വലിയ കാര്യമല്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കുകയായിരുന്നേ. ഇനി ഈ പേരും പറഞ്ഞു എന്നെ പട്ടിണിക്കിട്ടാലോ എന്നാണ് വിധു പ്രതാപ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.
എന്തായാലും ഇരുവരുടേയും ചിത്രം ഹിറ്റാവുകയാണ്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. തോറ്റവര്‍ക്ക് മാത്രമേ തോറ്റവരുടെ വിഷമം മനസിലാകുവെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. പട്ടിണിക്ക് ഇടും എന്നറിഞ്ഞിട്ടും തോല്‍പിക്കണോ വിധു ചേട്ടാ അങ്ങ് വിട്ട് കൊടുത്താ പോരെ എന്നായിരുന്നു മറ്റൊരു ആരാധകന്‍ കമന്റ്.

https://www.facebook.com/Malayalivartha


























