കന്നഡ നടനും നടി മേഘ്‌ന രാജിന്റ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു!

കന്നഡ നടനും നടി മേഘ്‌ന രാജിന്റ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2018 ഏപ്രില്‍ 29നായിരുന്നു ചിരഞ്ജീവി സര്‍ജയും മേഘ്ന രാജുമായുള്ള വിവാഹം നടന്നത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്‍്റെ വിയോഗം.
2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവിയുടെ ആദ്യ ചിത്രം. ഇതിനോടകം ചിരഞ്ജീവി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.നടന്‍ അര്‍ജ്ജുന്‍ സര്‍ജയുടെ അനന്തരവന്‍ കൂടിയായ ചിരഞ്ജീവി കന്നഡ സിനിമയില്‍ സജീവമാകാനൊരുങ്ങവേയാണ് മരണം സംഭവിച്ചത്. മൂന്നോളം സിനിമകള്‍ അണിയറയിലൊരുങ്ങുകയും ഒരു സിനിമ റിലീസിന് തയ്യാറെടുക്കുകയും ചെയ്തിരിക്കുകയായിരുന്നു.
ശിവാര്‍ജ്ജുന എന്ന ചിത്രം മാര്‍ച്ച് 12ന് റിലീസിന് ഒരുങ്ങിയതാണ്. എന്നാല്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യത്ത് തീയേറ്ററുകള്‍ പൂട്ടിയതോടെ റിലീസ് നീളുകയായിരുന്നു. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ പുറത്തിറങ്ങിയ ആദ്യ ആണ് ചിരഞ്ജീവി സര്‍ജയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം. രാജ് മാര്‍ത്താണ്ഡ, ഏപ്രില്‍, രണം, ക്ഷത്രിയ എന്നീ ചിത്രങ്ങളാണ് ചിരഞ്ജീവിയുടേതായി അണിയറയിലൊരുങ്ങിയിരുന്ന മറ്റു ചിത്രങ്ങള്‍. കാക്കി എന്ന ചിത്രവും ഈ വര്‍ഷം ചിരഞ്ജീവി സര്‍ജയുടേതായി തീയേറ്ററുകളിലെത്തിയിരുന്നു.തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധു കൂടിയായ സര്‍ജ ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്ന് ആഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ എന്നീ മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടി. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവി സര്‍ജയുടെ ആദ്യ സിനിമ. ആട്ടഗര എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്.നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. കന്നഡ നടന്‍ സുന്ദര്‍രാജിന്റെയും പ്രമീളയുടെയും മകളായ മേഘ്‌ന 2009ല്‍ തെലുങ്ക് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തിയത്. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവി സര്‍ജയുടെ ആദ്യ സിനിമ.
https://www.facebook.com/Malayalivartha


























