ചിരഞ്ജീവി സര്‍ജയ്ക്ക് ആദരാഞ്ജലികളുമായി താരങ്ങള്‍

നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാ താരങ്ങള്‍. നസ്രിയ, പൃഥ്വിരാജ്, ഇന്ദ്രജിത് തുടങ്ങിയവരാണ് ചിരഞ്ജീവി സര്‍ജയ്ക്ക് ആദരാഞ്‌ലികള്‍ അര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാട് ഏറെ വേദനിപ്പിക്കുന്നു എന്നും ഈ ദുഃഖം മറികടക്കാനുള്ള കരുത്ത് മേഘ്‌നയ്ക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നും ഇവര്‍ കുറിച്ചു. നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായ് എന്നാണ് നസ്രിയ കുറിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 2009 ല്‍ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. പത്ത് വര്‍ഷത്തോളം നീണ്ട കരിയറില്‍ 20 ലധികം സിനിമകളില്‍ അഭിനയിച്ചു.2018 ഏപ്രില്‍ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്‌നയും വിവാഹിതരായത്. 'ആട്ടഗര' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്.
https://www.facebook.com/Malayalivartha



























